---
title: " ബോട്ടോക്‌സ് സര്‍ജറി പാളിയോ?; ആലിയയുടെ ചിത്രത്തെ  വിമര്‍ശിച്ചും ആശങ്ക അറിയിച്ചും സോഷ്യല്‍ മീഡിയ"
english_title: "But the star's new photos are now being discussed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/99997/but-the-stars-new-photos-are-now-being-discussed"
published_at: "2023-02-27T13:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc66ab8cdaa_aliya_bhatt.jpg"
keywords: []
---

#  ബോട്ടോക്‌സ് സര്‍ജറി പാളിയോ?; ആലിയയുടെ ചിത്രത്തെ  വിമര്‍ശിച്ചും ആശങ്ക അറിയിച്ചും സോഷ്യല്‍ മീഡിയ

> **Lead Summary:** കുഞ്ഞ് ജനിച്ചതിന് ശേഷം ശരീര സംരക്ഷണത്തിന്റെ പാതയിലാണ് നടി ആലിയ ഭട്ട്. വര്‍ക്കൗട്ട്, യോഗ എന്നിവ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ആലിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

## Article Content

കുഞ്ഞ് ജനിച്ചതിന് ശേഷം ശരീര സംരക്ഷണത്തിന്റെ പാതയിലാണ് നടി ആലിയ ഭട്ട്. വര്‍ക്കൗട്ട്, യോഗ എന്നിവ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ആലിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പിറന്നാളാഘോഷത്തിന് എത്തിയ ആലിയയുടെ ചിത്രങ്ങളും വീഡിയോയുമാണ് ശ്രദ്ധ നേടുന്നത്.

ആലിയയുടെ ലുക്കിനെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആലിയയെ ഇപ്പോള്‍ കണ്ടാല്‍ നല്ല പ്രായം തോന്നിക്കും എന്ന കമന്റുകളാണ് ഉയരുന്നത്.

കവിളുകള്‍ ഒട്ടി പ്രായം കൂടിയ ഒരു സ്ത്രീയെപ്പോലെയാണ് ആലിയ പ്രത്യക്ഷപ്പെട്ടത്. സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ആലിയ ബോട്ടോക്‌സ് ട്രീറ്റ്‌മെന്റ് ചെയ്തുവെന്ന നിഗമനത്തിലാണ് സോഷ്യല്‍മീഡിയ എത്തിയിരിക്കുന്നത്.

ബോട്ടോക്‌സ് ട്രീറ്റ്‌മെന്റ് പാളിയതുകൊണ്ടാണോ ആലിയയുടെ മുഖം ഇങ്ങനെ മാറിയത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. ആലിയയുടെ മൂക്കും കവിളുമെല്ലാം വല്ലാതെ മാറിയെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

പ്രസവത്തിന് ശേഷമുള്ള അമിത വ്യായാമമാണോ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. 2022 നവംബര്‍ ആറിനാണ് ആലിയ ഭട്ടിനും റണ്‍ബീര്‍ കപൂറിനും മകള്‍ റാഹ പിറന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/99997/but-the-stars-new-photos-are-now-being-discussed)