---
title: " പ്രശസ്തിക്ക് വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനാണ്? രശ്മിക മന്ദാനയ്ക്ക് നേരെ വിമര്‍ശനം"
english_title: "Actress Rashmika Mandana criticized for wearing skimpy clothes."
publisher: "moviemax.in"
canonical_url: "https://moviemax.in/news/99990/actress-rashmika-mandana-criticized-for-wearing-skimpy-clothes"
published_at: "2023-02-27T13:22:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc61feb219b_rashmi_mandhara.jpg"
keywords: []
---

#  പ്രശസ്തിക്ക് വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനാണ്? രശ്മിക മന്ദാനയ്ക്ക് നേരെ വിമര്‍ശനം

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രശ്മിക മന്ദാന . നിരവധി ആരാധകരാണ് താരത്തിനുള്ളത് . ഇപ്പോഴിതാ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയ പേരില്‍ നടി രശ്മിക മന്ദാനയ്ക്ക് നേരെ വിമര്‍ശനം ഉയരുകയാണ് . സീ സിനി അവാര്‍ഡ്‌സ് 2023ല്‍ പങ്കെടുക്കാനെത്തിയ രശ്മിക മന്ദാനയുടെ വസ്ത്രധാരണമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്.

## Article Content

പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രശ്മിക മന്ദാന . നിരവധി ആരാധകരാണ് താരത്തിനുള്ളത് . ഇപ്പോഴിതാ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയ പേരില്‍ നടി രശ്മിക മന്ദാനയ്ക്ക് നേരെ വിമര്‍ശനം ഉയരുകയാണ് . സീ സിനി അവാര്‍ഡ്‌സ് 2023ല്‍ പങ്കെടുക്കാനെത്തിയ രശ്മിക മന്ദാനയുടെ വസ്ത്രധാരണമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്.

വസ്ത്രത്തിന്റെ നീളം കുറഞ്ഞു എന്നതാണ് പ്രധാന വിമര്‍ശനം. നടി ഇപ്പോള്‍ ഉര്‍ഫി ജാവേദിന് പഠിക്കുകയാണെന്നും പ്രശസ്തിക്ക് വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനാണ് എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. റെഡ് കാര്‍പ്പറ്റിലൂടെ നടന്നു വന്ന താരം വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വീഡിയോകളില്‍ കാണാം.

എന്നാല്‍ രശ്മികയെ അഭിനന്ദിച്ചും പിന്തുണച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. ഗൗണില്‍ രശ്മിക അതിസുന്ദരിയാണെന്നും വസ്ത്രധാരണം തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ആരാധകര്‍ കുറിച്ചു. ഹിന്ദിയിലെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരമാണ് ചടങ്ങില്‍ രശ്മികയ്ക്ക് സമ്മാനിച്ചത്.

സിദ്ധാര്‍ഥ് മല്‍ഹോത്ര നായനാകയെത്തിയ ‘മിഷന്‍ മജ്‌നു’വിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ‘അര്‍ജുന്‍ റെഡ്ഡി’യുടെ സംവിധായകന്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘അനിമല്‍’ ആണ് രശ്മികയുടെ പുതിയ പ്രോജക്ട്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ആണ് നായകന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/99990/actress-rashmika-mandana-criticized-for-wearing-skimpy-clothes)