മണിക്കുട്ടനോട് ഒരിഷ്ടമുണ്ടെന്ന് കഴിഞ്ഞ ദിവസം സൂര്യ വെളിപ്പെടുത്തിയിരുന്നു. ഒരു ബഹുമാനം നല്കുന്ന ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും ഒരു നന്ദി പറഞ്ഞ് താരം ആ രംഗം അവസാനിപ്പിച്ചു.എന്നാല്‍ മണിക്കുട്ടനെ വിടാതെ സൂര്യ പിന്നാലെയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കാര്യങ്ങള്‍. കഴിഞ്ഞ ദിവസത്തെ ടാസ്കിന് ശേഷം ഒരു പ്രണയലേഖനം സൂര്യ മണിക്കുട്ടന് കൊടുത്തിരിക്കുകയാണ്. താനെഴുതിയ കവിതയെന്ന പേരില്‍ നല്കിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാവുകയാണ്.
സൂര്യ എഴുതിയ കവിത മാത്രമല്ല വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണിക്കുട്ടനൊപ്പമുള്ള സൂര്യയുടെ ഫോട്ടോയും പ്രചരിക്കുകയാണ്. മണിക്കുട്ടന് അഭിനയിച്ച ഹാര്‍ട്ട് ബീറ്റ്സ് എന്ന ചിത്രത്തില്‍ സൂര്യയും ചെറിയൊരു വേഷത്തില്‍ എത്തിയിരുന്നു. ഇരുവരും ഒന്നിച്ച് സ്ക്രീനിന് മുന്നില്‍ നില്ക്കുന്നൊരു ഫോട്ടോയാണ് തരംഗമാവുന്നത്.2007 ല്‍ റിലീസ് സിനിമയാണിത്. ഇന്ദ്രജിത്ത് സുകുമാരനും സിമ്രാനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേ സമയം സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള ഇഷ്ടം ബിഗ് ബോസ് വീട്ടിലും പുറത്തും വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ഒരു അപ്സരസിനെ പോലുള്ള പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടതിനെ കുറിച്ച് താരം പറഞ്ഞിരുന്നു. അത് സൂര്യയാവുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
Surya's love letter to Manikuttan is out