---
title: "നോ മേക്കപ്പ് ലുക്കിൽ കത്രീന; കമന്റുമായി  സോനം"
english_title: "Katrina in no makeup look; Sonam with the comment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99883/katrina-in-no-makeup-look-sonam-with-the-comment"
published_at: "2023-02-26T20:29:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb745ca2979_kthrina.jpg"
keywords: []
---

# നോ മേക്കപ്പ് ലുക്കിൽ കത്രീന; കമന്റുമായി  സോനം

> **Lead Summary:** **സി**നിമാതാരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളെല്ലാം തന്നെ മിക്കവാറും പൊതുവിടങ്ങളില്‍ വരുമ്പോഴോ, സോഷ്യല്‍ മീഡിയയിലൂടെയോ മറ്റോ ഫോട്ടോകളോ വീഡിയോകളോ പങ്കുവയ്ക്കുമ്പോഴോ എല്ലാം എപ്പോഴും മേക്കപ്പ് ചെയ്യാറുണ്ട്.

## Article Content

**സി**നിമാതാരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളെല്ലാം തന്നെ മിക്കവാറും പൊതുവിടങ്ങളില്‍ വരുമ്പോഴോ, സോഷ്യല്‍ മീഡിയയിലൂടെയോ മറ്റോ ഫോട്ടോകളോ വീഡിയോകളോ പങ്കുവയ്ക്കുമ്പോഴോ എല്ലാം എപ്പോഴും മേക്കപ്പ് ചെയ്യാറുണ്ട്.

സിനിമാതാരങ്ങള്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. കാരണം, മേക്കപ്പ് എന്നത് അവരെ സംബന്ധിച്ച് അവരുടെ ജോലിയുടെ ഏറ്റവും അടിസ്ഥാനപരമായ ഒരു ഭാഗം തന്നെയാണ്.

എന്നാല്‍ ചില താരങ്ങളെങ്കിലും ധൈര്യപൂര്‍വം തങ്ങളുടെ മേക്കപ്പില്ലാത്ത മുഖം പരസ്യമാക്കാറുണ്ട്. അത്രയധികം പേര്‍ ഇതിന് തയ്യാറാകാറില്ല എന്നതാണ് പക്ഷേ സത്യം. ഇപ്പോഴിതാ ബോളിവുഡ് താരം കത്രീന കെയ്ഫ് തന്‍റെ മേക്കപ്പില്ലാ ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്.

=[https://www.instagram.com/p/CpHgCYzPU0S/](https://www.instagram.com/p/CpHgCYzPU0S/)

സൂര്യപ്രകാശമേറ്റിരിക്കവേ അതിന്‍റെ 'നാച്വറല്‍ ലുക്ക്' എങ്ങനെയാണെന്നതാണ് കത്രീന ഫോട്ടോയില്‍ പകര്‍ത്തി പങ്കുവച്ചിരിക്കുന്നത്. മുഖത്ത് പ്രത്യേകിച്ച് ഒരു മേക്കപ്പും കത്രീന ചെയ്തിട്ടില്ല. ചെറിയൊരു ക്ഷീണവും മുഖത്തുണ്ട്.

എങ്കില്‍പോലും മേക്കപ്പില്ലാതെ താരത്തെ കാണാൻ എന്തൊരഴകാണെന്നാണ് ആരാധകര്‍ ഒന്നടങ്കം കമന്‍റില്‍ പറയുന്നത്. ഇതിനിടെ വളറെ മനോഹരമായിട്ടുണ്ട് എന്ന കമന്‍റുമായി ബോളിവുഡ് താരം സോനം കപൂറുമെത്തി. ഇതിന് മറുപടിയായി ലവ് സ്മൈലിയിട്ടിരിക്കുകയാണ് കത്രീന.

### Related Links & Sources
- [Original Story Source](https://moviemax.in/news/99883/katrina-in-no-makeup-look-sonam-with-the-comment)