---
title: "വാഹനമിടിച്ചു ജീവനറ്റ അമ്മയുടെ നെഞ്ചോടുചേർന്നു കരയുന്ന കുട്ടിക്കുരങ്ങൻ; വീഡിയോ"
english_title: "A baby monkey crying clinging to the mother's chest after being hit by a car; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99723/a-baby-monkey-crying-clinging-to-the-mothers-chest-after-being-hit-by-a-car-video"
published_at: "2023-02-26T07:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fac2087ecc0_viral.jpg"
keywords: []
---

# വാഹനമിടിച്ചു ജീവനറ്റ അമ്മയുടെ നെഞ്ചോടുചേർന്നു കരയുന്ന കുട്ടിക്കുരങ്ങൻ; വീഡിയോ

> **Lead Summary:** ഒട്ടേറെ വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്.

## Article Content

ഒട്ടേറെ വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്.

അത്തരത്തില്‍ ഇവിടെയിതാ അപകടത്തില്‍ പൊലിഞ്ഞ ഒരു അമ്മ കുരങ്ങന്റെയും അതിന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു കരയുന്ന കുഞ്ഞിന്റെയും ദൃശ്യമാണ് വൈറലാകുന്നത്.

അതിവേഗമെത്തിയ വാഹനം തട്ടിയാണ് അമ്മ കുരങ്ങന്‍റെ ജീവനറ്റത്. റോഡിൽ ജീവനറ്റു കിടക്കുന്ന അമ്മക്കുരങ്ങിന്റെ ശരീരത്തോട് പറ്റിച്ചേർന്നിരുന്ന കരയുന്ന കുഞ്ഞിന്റെ ദൃശ്യം ഹൃദയഭേദകമാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

[**https://twitter.com/i/status/1629040653165547521**](https://twitter.com/i/status/1629040653165547521)

ഈ ദൃശ്യം കാലങ്ങളോളം തന്നെ വേദനിപ്പിക്കുമെന്നും സുശാന്ദ നന്ദ ട്വിറ്ററിൽ കുറിച്ചു. കുഞ്ഞിനെ അവിടെ നിന്ന് രക്ഷിക്കാൻ വേണ്ട നടപടികൾ ചെയ്തു എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

ഗോൾഡൻ ലങ്കൂർ വിഭാഗത്തിൽപ്പെട്ട കുരങ്ങനാണ് വാഹനമിടിച്ചു ചത്തത്. നൊമ്പരം ഉണ്ടാക്കുന്ന വീഡിയോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ കമന്‍റുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/99723/a-baby-monkey-crying-clinging-to-the-mothers-chest-after-being-hit-by-a-car-video)