---
title: "ഷൂട്ടിംഗ് കഴിഞ്ഞശേഷം മോഹൻലാൽ തന്നെ കാറിൽ കൊണ്ടുപോയി വിട്ടു; ഷക്കീല, കമൻ്റുകൾ..."
english_title: "After the shooting, Mohanlal took him away in his car; Shakeela, comments…"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99718/after-the-shooting-mohanlal-took-him-away-in-his-car-shakeela-comments"
published_at: "2023-02-26T07:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fab7ad81049_MOHANLAL_AND_SHAKKELA.jpg"
keywords: []
---

# ഷൂട്ടിംഗ് കഴിഞ്ഞശേഷം മോഹൻലാൽ തന്നെ കാറിൽ കൊണ്ടുപോയി വിട്ടു; ഷക്കീല, കമൻ്റുകൾ...

> **Lead Summary:** ലോകത്ത് ഏറ്റവും കൂടുതൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന വിഭാഗം ഏതാണ് എന്ന് ചോദിച്ചാൽ മലയാളികൾ തന്നെ എന്ന് 100% ഉറപ്പിച്ചു പറയാം. സാക്ഷരത ഉണ്ട് എങ്കിലും വിവേചന ബുദ്ധി ഇല്ലാത്തവരാണ് മലയാളികൾ.

## Article Content

ലോകത്ത് ഏറ്റവും കൂടുതൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന വിഭാഗം ഏതാണ് എന്ന് ചോദിച്ചാൽ മലയാളികൾ തന്നെ എന്ന് 100% ഉറപ്പിച്ചു പറയാം. സാക്ഷരത ഉണ്ട് എങ്കിലും വിവേചന ബുദ്ധി ഇല്ലാത്തവരാണ് മലയാളികൾ.

മാറ്റത്തെ ഇത്രത്തോളം പേടിയുടെ നോക്കിക്കാണുന്ന ഒരു വിഭാഗം ഈ ലോകത്ത് ഉണ്ടാവില്ല. എപ്പോഴും പഴമയിൽ അഭിരമിച്ചു കഴിയുവാൻ താല്പര്യപ്പെടുന്ന ഒരു വിഭാഗമാണ് മലയാളികൾ എന്നും പറയണം. പുതിയത് എന്താണെങ്കിലും അതിനെ കണ്ണും പൂട്ടി എതിർക്കുക എന്നത് മലയാളികളുടെ രക്തത്തിൽ അലിഞ്ഞ ഒരു കാര്യമാണ്.

അതുപോലെ തന്നെ മലയാളികളുടെ മറ്റൊരു വീക്ക്നെസ്സ് ആണ് ലോകത്തുള്ള എല്ലാത്തിനെയും ലൈംഗികതയുമായി കൂട്ടിച്ചേർത്തു സംസാരിക്കുക എന്നത്. എല്ലാ കാര്യങ്ങൾക്കും മറ്റൊരു അർത്ഥം കണ്ടെത്തുക എന്നത് മലയാളികളുടെ ഒരു ഹോബിയാണ്.

ഡബിൾ മീനിങ് തമാശകൾ ഇത്രത്തോളം ആസ്വദിക്കുന്ന ഒരു വിഭാഗം ഈ ലോകത്ത് വേറെ ഉണ്ടാവില്ല. ഇതൊക്കെ മലയാളികൾ ചെയ്യുന്നു എന്നു മാത്രമല്ല അടുത്ത തലമുറയെയും എത്രയൊക്കെ നശിപ്പിക്കാൻ സാധിക്കുമോ അത്രയൊക്കെ മലയാളികൾ ചെയ്യുകയും ചെയ്യും.

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഷക്കീലയെ ഒരു ക്ഷേത്രത്തിലെ പരിപാടിയിൽ അതിഥിയായി വിളിച്ചിരുന്നു. കേരളീയ സമൂഹത്തിൽ അടുത്തതായി കണ്ടിട്ടുള്ള ഏറ്റവും മികച്ച മാറ്റങ്ങളിൽ ഒന്നാണ് ഇത്.

നിരവധി ആളുകൾ ആയിരുന്നു ക്ഷേത്ര കമ്മിറ്റി എടുത്ത തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത് എങ്കിലും പതിവുപോലെ ഒരു വിഭാഗം ആളുകൾ വിമർശനവുമായി എത്തിയിരുന്നു എങ്കിലും ഇത്തരത്തിലുള്ള ആളുകൾക്ക് പുല്ലുവില പോലും സാധാരണ മനുഷ്യന്മാർ നൽകാത്തതുകൊണ്ട് അവരുടെ ഒന്നും വിമർശനങ്ങൾ കാര്യമാക്കി എടുക്കേണ്ട എന്നാണ് പ്രേക്ഷകർ പറയുന്നത്.

അതേസമയം അടുത്തിടെ ഷക്കീല നൽകിയ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞിരുന്നു. താൻ മോഹൻലാലിൻറെ കടുത്ത ആരാധക ആണ് എന്നും ഷൂട്ടിംഗ് കഴിഞ്ഞശേഷം മോഹൻലാൽ തന്നെ കാറിൽ കൊണ്ടുപോയി വിട്ടു എന്നുമായിരുന്നു ഷക്കീല പറഞ്ഞത്.

ഇതിനു താഴെ വരുന്ന മലയാളികളുടെ കമന്റുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മലയാളികളുടെ ലൈംഗിക ദാരിദ്ര്യം എത്രത്തോളം ഭീകരമാണ് എന്ന് മനസ്സിലാക്കുവാൻ ഈ ഒരു സംഭവം മാത്രം മതി എന്നാണ് പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/99718/after-the-shooting-mohanlal-took-him-away-in-his-car-shakeela-comments)