---
title: "ഹൈദരാബാദില്‍ സ്ഥിരസതാമസമാക്കിയ സംയുക്ത ഇനി മലയാളത്തിലേക്ക് ഇല്ലെ...?'തന്റെ കരിയര്‍ നോക്കണ്ടേ എന്ന് സംയുക്ത "
english_title: "Samyukta is no longer in Malayalam..?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99674/samyukta-is-no-longer-in-malayalam"
published_at: "2023-02-25T20:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa2af936d39_SAMYUKTHA_F.jpg"
keywords: []
---

# ഹൈദരാബാദില്‍ സ്ഥിരസതാമസമാക്കിയ സംയുക്ത ഇനി മലയാളത്തിലേക്ക് ഇല്ലെ...?'തന്റെ കരിയര്‍ നോക്കണ്ടേ എന്ന് സംയുക്ത 

> **Lead Summary:** **മ**ലയാള സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സംയുക്ത. തീവണ്ടി എന്ന ചിത്രത്തില്‍ താരം അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് മറ്റ് സിനിമകളില്‍ നിന്നും ഈ നടിക്ക് അവസരം ലഭിച്ചു.

## Article Content

**മ**ലയാള സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സംയുക്ത. തീവണ്ടി എന്ന ചിത്രത്തില്‍ താരം അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് മറ്റ് സിനിമകളില്‍ നിന്നും ഈ നടിക്ക് അവസരം ലഭിച്ചു.

ഇതിനിടെ മറ്റു ഭാഷ ചിത്രങ്ങളിലേക്ക് സംയുക്ത എത്തി. മലയാളത്തിലും തമിഴിലുമായി പുത്തന്‍ ചിത്രങ്ങളുമായാണ് സംയുക്ത എത്തുന്നത്. തമിഴില്‍ വാത്തി റിലീസായതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അതേസമയം മലയാളത്തില്‍ സംയുക്ത കേന്ദ്രകഥാപാത്രമായെത്തുന്ന ബൂമറാങ്ങാണ് അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. എന്നാല്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ താരത്തെ കാണാതായതോടെയാണ് സംയുക്ത എവിടെ എന്ന ചോദ്യവുമായി ആരാധകര്‍ എത്തി.

പ്രമോഷന് എത്താതിരുന്നതോടെ മലയാളത്തിലേയ്ക്ക് ഇനി തിരിച്ചുവരില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.ഹൈദരാബാദില്‍ സ്ഥിരസതാമസമാക്കിയതോടെ ഇനി മറ്റ് ഭാഷകളിലേയ്ക്കാണോ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക എന്ന് താരം തന്നെ പറഞ്ഞിരുന്നു.

തന്റെ കരിയര്‍ നോക്കണ്ടേ എന്ന തരത്തിലും സംയുക്ത സംസാരിച്ചു.എന്നാല്‍ ചെയ്ത സിനിമയുടെ പ്രമോഷന് പങ്കെടുക്കാത്തതിന് പിന്നാലെ നടിക്ക് നേരെ വലിയ വിമര്‍ശനംതന്നെ വന്നു. പലരും സംയുക്തയെ വിമര്‍ശിച്ചു, പ്രമോഷന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ വിളിച്ചപ്പോഴും തനിക്ക് വരാന്‍ പറ്റില്ല എന്ന രീതിയിലാണ് നടി സംസാരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/99674/samyukta-is-no-longer-in-malayalam)