---
title: "ചോട്ടാ മുംബൈ സിനിമയിൽ മോഹൻലാലിൻ്റെ മകളായി ഒറ്റ സീനിൽ വന്നുപോകുന്ന ഈ കുട്ടി ആരാണ് എന്നറിയുമോ? വൈറലായി ചിത്രങ്ങൾ"
english_title: "Do you know who is this girl who comes and goes in one scene as Mohanlal's daughter?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99672/do-you-know-who-is-this-girl-who-comes-and-goes-in-one-scene-as-mohanlals-daughter"
published_at: "2023-02-25T20:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa27c5d1c60_CHOTTAMUMBAI_2.jpg"
keywords: []
---

# ചോട്ടാ മുംബൈ സിനിമയിൽ മോഹൻലാലിൻ്റെ മകളായി ഒറ്റ സീനിൽ വന്നുപോകുന്ന ഈ കുട്ടി ആരാണ് എന്നറിയുമോ? വൈറലായി ചിത്രങ്ങൾ

> **Lead Summary:** **സൂ**പ്പർതാരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

**സൂ**പ്പർതാരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

കുട്ടിക്കാല ചിത്രം എന്നു പറയുമ്പോൾ അവർ ഒരു സിനിമയിൽ ബാലതാരമായി അഭിനയിച്ച ചിത്രമാണ്.ചോട്ടാ മുംബൈ എന്ന സിനിമയിലെ അവസാനത്തെ ഒരു സീനിൽ ഒരു കുട്ടി വന്നു പോകുന്നുണ്ട്.

മോഹൻലാലിന്റെയും ഭാവനയുടെയും കുട്ടി ആണ് ഇത് എന്നാണ് കരുതപ്പെടുന്നത്. ഈ കുട്ടി ഇന്ന് യഥാർത്ഥത്തിൽ ആരാണ് എന്നറിയുമോ?മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള അനിഖയാണ് ആ ബാലതാരം .

അടുത്തിടെ ആയിരുന്നു താരം നായികയായി ഓ മൈ ഡാർലിംഗ് എന്ന സിനിമയിൽ അരങ്ങേറിയത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ നടിയുടെ ഒരു തെലുങ്ക് സിനിമ റിലീസ് ചെയ്തിരുന്നു. കപ്പേള എന്ന സിനിമയുടെ തെലുങ്ക് റീമേക്ക് ആയിരുന്നു ഇത്. മലയാളത്തിൽ അന്ന ബെൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ് താരം തെലുങ്കിൽ അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/99672/do-you-know-who-is-this-girl-who-comes-and-goes-in-one-scene-as-mohanlals-daughter)