---
title: "ദളപതി വിജയ് സിനിമയില്‍ നിന്നും സായിപല്ലവി പിന്മാറി, കാരണം ...  "
english_title: "Now the news has come out that Sai Pallavi has withdrawn from Dalapathy Vijay's film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/99549/now-the-news-has-come-out-that-sai-pallavi-has-withdrawn-from-dalapathy-vijays-film"
published_at: "2023-02-25T12:46:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9b5f1dda8b_sayipallavi_and_vijay.jpg"
keywords: []
---

# ദളപതി വിജയ് സിനിമയില്‍ നിന്നും സായിപല്ലവി പിന്മാറി, കാരണം ...  

> **Lead Summary:**  പ്രേമം എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് സായിപല്ലവി . അഭിനേത്രി എന്നതിനപ്പുറം ഒരു നല്ലൊരു നര്‍ത്തകി കൂടിയാണ് സായി.

## Article Content

 പ്രേമം എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് സായിപല്ലവി . അഭിനേത്രി എന്നതിനപ്പുറം ഒരു നല്ലൊരു നര്‍ത്തകി കൂടിയാണ് സായി.

ഒരുപാട് സിനിമയില്‍ നിന്ന് സായിപല്ലവിക്ക് അവസരം ലഭിച്ചില്ലെങ്കിലും ഇതില്‍ പലതും നിഷേധിക്കുകയായിരുന്നു നടി, ഇതിന് തന്റേതായ കാരണങ്ങളും നടി പറഞ്ഞു. എപ്പോള്‍ അവസരം ലഭിക്കുമ്പോഴും തന്റെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാറുണ്ട് സായി.

അതുകൊണ്ടുതന്നെ പല സിനിമകളും താരത്തിന് നഷ്ടമായിട്ടുണ്ട്. ഇതിലൊന്നും തനിക്ക് സങ്കടമില്ലെന്ന് നടി അറിയിച്ചിരുന്നു. ഇപ്പോഴിതാ ദളപതി വിജയ് സിനിമയില്‍ നിന്നും സായിപല്ലവി പിന്മാറി എന്ന വാര്‍ത്തയാണ് പുറത്തുവന്നത്.

തമിഴിലെ സൂപ്പര്‍താരമായ വിജയുടെ കൂടെ അഭിനയിക്കുക എന്നത് ഒരുവിധം എല്ലാ നടിമാരും ആഗ്രഹിക്കുന്നതാണ്. സായിക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്ന കഥാപാത്രം നടി വേണ്ടെന്ന് വെച്ചു. വിജയ് ചിത്രത്തിലെ കഥയില്‍ തന്റെ റോളിന്റെ കൂടി പ്രധാന്യം നടി നോക്കിയതിനാലാവും ഈ പിന്മാറ്റമെന്നാണ് വിവരം.

അതുകൂടാതെ പാതിവസ്ത്രം ധരിച്ച് സിനിമയിലൊരു പാട്ടില്‍ നൃത്തം ചെയ്യാന്‍ സായിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് നടി വിജയ് സിനിമാ അവസരം നിഷേധിച്ചത്.

സമാനമായ രീതിയില്‍ തല അജിത്തിന്റെ മുഹമ്മദില്‍ സായി പല്ലവിയെ നായികായയി ആദ്യം കാസ്റ്റ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ആ സിനിമയിലേക്കുള്ള അവസരവും സായി പല്ലവി വേണ്ടെന്ന് വെച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/99549/now-the-news-has-come-out-that-sai-pallavi-has-withdrawn-from-dalapathy-vijays-film)