---
title: "സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയാലോ എന്ന് തോന്നിയ സിനിമകള്‍ ഉണ്ടായിട്ടുണ്ട്: തുറന്നുപറഞ്ഞ് പൃഥ്വിരാജ്"
english_title: "There have been movies that felt like they were off the set: Frankly, Prithviraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9952/there-have-been-movies-that-felt-like-they-were-off-the-set-frankly-prithviraj"
published_at: "2021-11-10T20:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618be120be756_raju.jpg"
keywords: []
---

# സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയാലോ എന്ന് തോന്നിയ സിനിമകള്‍ ഉണ്ടായിട്ടുണ്ട്: തുറന്നുപറഞ്ഞ് പൃഥ്വിരാജ്

> **Lead Summary:** ചില ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ നിര്‍ത്തിപോയാലോ എന്ന് തോന്നിയിട്ടുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. എന്നാല്‍ ഒരിക്കല്‍ പോലും, ഒരു സിനിമ ഏറ്റെടുത്തു കഴിഞ്ഞ ശേഷം, ഇതിന് ഇത്രയും ആത്മാര്‍ത്ഥമായി ചെയ്താല്‍ മതി എന്ന് കരുതിയിട്ടില്ല. എന്നും പരമാവധി നല്‍കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി.

## Article Content

ചില ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ നിര്‍ത്തിപോയാലോ എന്ന് തോന്നിയിട്ടുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. എന്നാല്‍ ഒരിക്കല്‍ പോലും, ഒരു സിനിമ ഏറ്റെടുത്തു കഴിഞ്ഞ ശേഷം, ഇതിന് ഇത്രയും ആത്മാര്‍ത്ഥമായി ചെയ്താല്‍ മതി എന്ന് കരുതിയിട്ടില്ല. എന്നും പരമാവധി നല്‍കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി.

സിനിമ എന്നോട് പറഞ്ഞിതിലും നേരെ വിപരീതമായി അവതരിപ്പിക്കുന്നതായി സെറ്റില്‍ എത്തുമ്പോഴാണ് മനസ്സിലാവുന്നത്. അപ്പോള്‍ ഒരു നിമിഷം ചിന്തിച്ചുപോവും, നിര്‍ത്തിയിട്ട് പോയാലോ എന്ന്. എന്നാല്‍ എന്റെ സിനിമയുടെ വിജയമോ പരാജയമോ ഒരു തരത്തിലും തന്നെ ബാധിക്കാറില്ല എന്നും പൃഥ്വിരാജ് പറയുന്നു.

സംവിധായകന്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ് സുകമാരന്‍. സംവിധാനം ചെയ്ത ബ്രോ ഡാഡി എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ഏപുരാന്‍ എന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നു.

കടുവ, ജന ഗണ മന എന്നീ ചിത്രത്തിലാണ് നിലവില്‍ നടന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ആട് ജീവിതം അടക്കമുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/9952/there-have-been-movies-that-felt-like-they-were-off-the-set-frankly-prithviraj)