മികച്ചൊരു അഭിനേത്രിയും ഗായികയും കൂടിയാണ് മീരാ നന്ദന് .ടെലിവിഷന്‍ അവതാരകയായി കടന്നു വന്ന മീര മുല്ലയിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച മീര ദുബായില്‍ ആര്ജെആയി ജോലി ചെയ്തു വരികയാണ്.മീരയുടെ കിടിലന്‍ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ കമന്റിന് നേരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
ചുവന്ന ജാക്കറ്റും കറുത്ത ഷോര്‍ട്ട്സും ധരിച്ച സ്റ്റൈലന്‍ ചിത്രമാണ് മീര പങ്കുവച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയ വളരെ പെട്ടെന്നു തന്നെ ഏറ്റെടുത്തു. ചിത്രത്തിന് കമന്റുകളുമായി താരങ്ങളുമെത്തി. ഇതിനിടെ ചില സദാചാരവാദികളും തലയുയര്‍ത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു കമന്റിന് മീര നല്കിയ മറുപടി ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
സണ്ണി ലിയോണിനെ കടത്തിവെട്ടും എന്നായിരുന്നു ചിത്രത്തിന് ഒരാള്‍ നല്കിയ കമന്റ്. ഇതിന് മറുപടിയുമായാണ് മീരയെത്തിയത്. ആരാ നിങ്ങടെ വീട്ടിലുള്ളവരാണോ എന്നായിരുന്നു മീരയുടെ മറുപടി. എന്നാല്‍ യുവാവ് വീണ്ടും കമന്റുമായെത്തി. വകതിരിവ് വട്ട പൂജ്യം, വീട്ടില്‍ ഉളളവരെ പറയുന്നത് ആണോ സംസ്കാരം. എങ്ങനെ താന്‍ ഒക്കെ ആര്‍ജെ ആയി എന്നായിരുന്നു അയാളുടെ പ്രതികരണം. ഇതിനും മീര മറുപടി നല്കി.
ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തില്‍ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോ. ഔചിത്യമില്ലായ്മയുടെ കാര്യത്തില്‍ താങ്കല്‍ ആരെ കടത്തിവെട്ടും എന്നുള്ളതാണ് എന്റെ സംശയം എന്നായിരുന്നു മീര നല്കിയ മറുപടി. കമന്റില്‍ മീരയ്ക്ക് പിന്തുണയുമായി ധാരാളം പേര് എത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ഈ കമന്റ് ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു.
Meera Nandan responds to an obscene comment