---
title: "കൂറ്റൻ പാറയിൽ അള്ളിപ്പിടിച്ചു കയറി; അമല പോളിന്റെ വീഡിയോ വൈറലാകുന്നു "
english_title: " Amala Paul's video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99498/amala-pauls-video-goes-viral"
published_at: "2023-02-25T10:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f993178473b_amala_pual.jpg"
keywords: []
---

# കൂറ്റൻ പാറയിൽ അള്ളിപ്പിടിച്ചു കയറി; അമല പോളിന്റെ വീഡിയോ വൈറലാകുന്നു 

> **Lead Summary:** തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് അമല പോള്‍. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമല പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധനേടാറുണ്ട്.

## Article Content

തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് അമല പോള്‍. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമല പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധനേടാറുണ്ട്.

അത്തരത്തിൽ കഴിഞ്ഞ ദിവസം നടി പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബാലിയിൽ നിന്നുള്ള വിഡിയോയാണ് അമല പോൾ പങ്കുവെച്ചിരിക്കുന്നത്.

**

വെള്ളച്ചാട്ടത്തിനരികിലെ കൂറ്റൻ പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ച് കയറുന്ന അമലയെ വീഡിയോയിൽ കാണാം. പറക്കെട്ടിന് മുകളിൽ എത്തിയ അമല താഴേക്ക് ചാടുകയും ചെയ്യുന്നു.

[https://www.instagram.com/reel/CpC5hlYvP9M/?utm_source=ig_embed&ig_rid=84d03ab0-a341-419d-8b61-d29f6f6c20ad**](https://www.instagram.com/reel/CpC5hlYvP9M/?utm_source=ig_embed&ig_rid=84d03ab0-a341-419d-8b61-d29f6f6c20ad)

ഒപ്പം വെള്ളച്ചാട്ടതിന് സമീപം ഊഞ്ഞാൽ കെട്ടി ആടുന്നുമുണ്ട് താരം. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. അമലയുടെ സാഹസികതയെ അഭിനന്ദിക്കുന്നതോടൊപ്പം അപകടം പിടിച്ച പ്രവൃത്തിയാണിതെന്നും ആരാധകർ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/99498/amala-pauls-video-goes-viral)