---
title: "ബഷീർ ബഷിയുടെ കുട്ടിയെ പ്രസവിച്ചത് എങ്ങോട്ടാണ് എന്നറിയുമോ? വീഡിയോ "
english_title: "Do you know where Basheer Bashi's child was born? Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99495/do-you-know-where-basheer-bashis-child-was-born-video"
published_at: "2023-02-25T10:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f98f5f81c03_basheer_bashi.jpg"
keywords: []
---

# ബഷീർ ബഷിയുടെ കുട്ടിയെ പ്രസവിച്ചത് എങ്ങോട്ടാണ് എന്നറിയുമോ? വീഡിയോ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബഷീർ ബഷീ. സമൂഹമാധ്യമങ്ങൾ വഴിയാണ് താരം സൃഷ്ടിക്കപ്പെടുന്നത്. രണ്ടു ഭാര്യമാർ ഉള്ളത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സുഹാന എന്നും മഷൂറ എന്നുമാണ് ഭാര്യമാരുടെ പേരുകൾ. ഇവർ രണ്ടുപേരുടെയും ഒപ്പം താരം സന്തോഷത്തോടെ ആണ് ഒരു വീട്ടിൽ താമസിക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബഷീർ ബഷീ. സമൂഹമാധ്യമങ്ങൾ വഴിയാണ് താരം സൃഷ്ടിക്കപ്പെടുന്നത്. രണ്ടു ഭാര്യമാർ ഉള്ളത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സുഹാന എന്നും മഷൂറ എന്നുമാണ് ഭാര്യമാരുടെ പേരുകൾ. ഇവർ രണ്ടുപേരുടെയും ഒപ്പം താരം സന്തോഷത്തോടെ ആണ് ഒരു വീട്ടിൽ താമസിക്കുന്നത്.

രണ്ടാമത്തെ ഭാര്യ മഷൂറ ഇപ്പോൾ ഒരു ആൺകുട്ടിക്ക് ജന്മം നൽകിയിരിക്കുകയാണ്. മാർച്ച് ആദ്യമായിരിക്കും കുട്ടിയെത്തുക എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഒരാഴ്ച മുൻപ് തന്നെ ഇപ്പോൾ പ്രസവം കഴിഞ്ഞിരിക്കുകയാണ്. ഫെബ്രുവരി 24 തീയതി ഉച്ചയ്ക്ക് ആണ് കുട്ടി ജനിച്ചിരിക്കുന്നത്. ഒരു ആൺകുട്ടിയാണ് ജനിച്ചത് എന്ന വിശേഷം താരം തന്നെ പങ്കുവെച്ചു.

**

പൊതുവേ ഹോസ്പിറ്റലിൽ ആണ് കുട്ടികളെ പ്രസവിച്ചിടുക. എന്നാൽ ഈ കുട്ടിയുടെ പ്രസവം നടന്നത് ഇൻസ്റ്റാഗ്രാമിൽ വെച്ചാണ് എന്ന് തോന്നിപ്പോകും എന്നാണ് ആരാധകർ പറയുന്നത്. കുട്ടി ജനിച്ച ഉടനെ തന്നെ കുട്ടിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലും ബഷീർ പങ്കുവെച്ചു.

കുട്ടിയുടെ ഫോട്ടോയും പേരും ഇതിൽ ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പൊതുവേ ആളുകൾ ജനിച്ച കുട്ടിയുടെ ഫോട്ടോ അങ്ങനെ പങ്കുവെക്കാറില്ല. എന്നാൽ ഇദ്ദേഹം ഫോട്ടോ മാത്രമല്ല പങ്കുവെച്ചിരിക്കുന്നത് കുട്ടിക്ക് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തന്നെ ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്.

മുഹമ്മദ് ഇബ്രാൻ ബഷീർ എന്നാണ് കുട്ടിയുടെ പേര്. കുട്ടിയുടെ മറ്റു വിശേഷങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല എങ്കിലും സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉള്ള ഫാമിലി ആയതുകൊണ്ട് ഉടൻ തന്നെ കുട്ടിയുടെ ധാരാളം വീഡിയോകൾ പുറത്തുവരും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

[https://www.instagram.com/reel/CpDG_IYPxOA/?utm_source=ig_embed&ig_rid=c0ea43aa-da65-43f1-8e4e-6991c71c8190**](https://www.instagram.com/reel/CpDG_IYPxOA/?utm_source=ig_embed&ig_rid=c0ea43aa-da65-43f1-8e4e-6991c71c8190)

നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേ സമയം സിസേറിയൻ വഴി ആയിരുന്നു പ്രസവം എന്തുകൊണ്ട് തന്നെ നിരവധി ആളുകൾ ആണ് മഷൂരയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/99495/do-you-know-where-basheer-bashis-child-was-born-video)