കൈയിൽ നിന്ന് പാമ്പ് ചീറ്റി, ക്യാമറമാൻ ഓടി; ചന്ദനമഴയിലെ ആ സീൻ എടുത്തപ്പോൾ ഉള്ള അനുഭവം പറഞ്ഞ് - മേഘ്ന

കൈയിൽ നിന്ന് പാമ്പ് ചീറ്റി, ക്യാമറമാൻ ഓടി; ചന്ദനമഴയിലെ ആ സീൻ എടുത്തപ്പോൾ ഉള്ള അനുഭവം പറഞ്ഞ് - മേഘ്ന
2023-02-25T09:08:00 | By Kavya N

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മേഘ്ന വിൻസെന്റ്. ചന്ദനമഴ എന്ന സീരിയലിലൂടെ വൻ പ്രശസ്തിയിലേക്ക് കുതിച്ച മേഘ്നയ്ക്ക് ഒരുപാട് അവസരങ്ങൾ കിട്ടി . ഈ സീരിയലിലൂടെ ഇന്നും മേഘ്നയെ ഓർക്കുന്നവർ ഏറെയാണ് മിസിസ് ഹിറ്റ്ലർ ആണ് മേഘന പിന്നീട് മലയാളത്തിൽ ചെയ്ത സീരിയൽ. കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചന്ദനമഴ സീരിയലിലെ ചില രം​ഗങ്ങൾ ട്രോളുകളായി പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട് .

ഇതേക്കുറിച്ച് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് മേഘ്‌ന . 'ഒറ്റ ടേക്കിൽ എടുത്താൽ മതി നേരെ വരിക, പാമ്പിന്റെ അടുത്ത് നിന്ന് പ്രാർത്ഥിക്കുക, എടുക്കുക, പുറത്തേക്ക് പോവുക ഇതായിരുന്നു ഷോട്ട്. ആദ്യത്തെ ടേക്ക് ഓക്കെയായി. രണ്ടാമത്തെ ഷോട്ടിൽ പാമ്പ് ചീറ്റി. ഞാൻ വിട്ടില്ല. ക്യാമറമാൻ ചേട്ടൻ ക്യാമറയിട്ട് ഓടിക്കളഞ്ഞു' 'ഞാനാ ചേട്ടൻ വരുന്നവരെ അയ്യോ എന്റെമ്മേ എന്ന് പറഞ്ഞ് കണ്ണുംപൂട്ടി പേടിച്ച് നിൽക്കുകയായിരുന്നു. പിന്നെ ആ ചേട്ടൻ വന്ന് പാമ്പിനെ വെള്ളത്തിലൊക്കെയിട്ട് കൂളാക്കി.

അതിന് ശേഷം പാമ്പിനോട് എനിക്കത്ര പേടിയില്ല, പാമ്പ് ഒരു പാവമായി തോന്നി. അരുവിക്കരയിൽ വെച്ച് കേരളത്തിൽ റോഡ് മോശമായത് കാരണം കാറിൽ ഇരുന്ന് മേക്കപ്പ് ചെയ്യാൻ പറ്റുന്നില്ലെന്ന് മേഘ്ന പറഞ്ഞത് വൻ ട്രോളായിരുന്നു. അത് കഴിഞ്ഞ് എനിടെ പോയാലും സംസാരിക്കാനൊരു പേടിയുണ്ടായിരുന്നു. എന്തെങ്കിലും പൊട്ടത്തരം പറഞ്ഞ് രണ്ടാമത് ട്രോളാവുമോ എന്ന പേടിയുണ്ടായിരുന്നു. പിന്നെ അത് ശീലമായി. ആ സമയത്ത് ഭയങ്കര വിഷമമായിരുന്നു .

അന്ന് ട്രോളുകൾ ഒരുപാടൊന്നും ആളുകൾക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ടായിരുന്നില്ല 'എനിക്ക് നല്ല രീതിയിൽ കിട്ടി. ഇപ്പോൾ എനിക്ക് മനസ്സിലായി തുടങ്ങി. ഈയടുത്താണ് ആ വീഡിയോ മുഴുവനായി കണ്ടത്.എനിക്കത് കാണാനുള്ള മനക്കട്ടിയുണ്ടായിരുന്നില്ല. ഇപ്പോൾ കാണുമ്പോൾ ചിരി വരുന്നുണ്ട്. ചെറിയൊരു എഡിറ്റിം​ഗ് ഇടയ്ക്ക് നടന്നിട്ടുണ്ട്. പക്ഷെ എന്നാലും എന്ത് പൊട്ടത്തരമാണ് ഞാൻ പറഞ്ഞതെന്ന് ഇപ്പോൾ ആലോചിക്കുന്നത്.

Content Highlight: The snake flew out of his hand and the cameraman ran; Talking about the experience of shooting that scene in sandalwood - Meghna

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup