---
title: "കുഞ്ഞനിയന്‍ വന്നു എന്ന് കേട്ടതും ആശുപത്രിയിലേക്ക് എത്തി തക്കിട്ടു; അമ്മയായ സന്തോഷം പങ്കുവെച്ച് താരം"
english_title: "When he heard that Kunjanian had come, he rushed to the hospital. The actor shared the happiness of his mother"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99479/when-he-heard-that-kunjanian-had-come-he-rushed-to-the-hospital-the-actor-shared-the-happiness-of-his-mother"
published_at: "2023-02-25T08:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f97eb002bcd_shilpa_bala_1.jpg"
keywords: []
---

# കുഞ്ഞനിയന്‍ വന്നു എന്ന് കേട്ടതും ആശുപത്രിയിലേക്ക് എത്തി തക്കിട്ടു; അമ്മയായ സന്തോഷം പങ്കുവെച്ച് താരം

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും അവതാരികയും ആണ് ശില്പ ബാല. കെമിസ്ട്രി എന്ന ഹിറ്റ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ശില്പയായിരുന്നു. സിനിമയിൽ ഏറെ ആരാധകരുള്ള ഒരു താരമാണ് ശില്പ ബാല. ശില്‍പ ഇന്ന് സിനിമയില്‍ അത്ര സജീവം അല്ലെങ്കിലും .

## Article Content

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും അവതാരികയും ആണ് ശില്പ ബാല. കെമിസ്ട്രി എന്ന ഹിറ്റ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ശില്പയായിരുന്നു. സിനിമയിൽ ഏറെ ആരാധകരുള്ള ഒരു താരമാണ് ശില്പ ബാല. ശില്‍പ ഇന്ന് സിനിമയില്‍ അത്ര സജീവം അല്ലെങ്കിലും .

സോഷ്യല്‍ മീഡിയയില്‍ സജീവമായ ശില്പ തന്റെ യൂട്യൂബ് ചാനല്‍ വഴി പങ്കുവയ്ക്കുന്ന വീഡിയോകള്‍ നിമിഷനേരംകൊണ്ട് വൈറല്‍ ആവാര്‍ ഉണ്ട്. ഇപ്പോള്‍ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് ശില്‍പ. നേരത്തെ സഹോദരിയെ കുറിച്ച് പറഞ്ഞ് ശില്‍പ എത്തിയിരുന്നു.

ജീവിതത്തിലെ പുതിയ തുടക്കത്തിന് ചിന്നൂനും അളിയനും ആശംസകള്‍. ഇനി സന്തോഷമെന്നാല്‍ ഏമ്പക്കമാണ്. ഡയപ്പര്‍ എപ്പോഴും വൃത്തിയായിരിക്കുക എന്നതാണ് സ്ട്രസ്. അവനൊരു മാലാഖക്കുഞ്ഞാണ്. കുഞ്ഞനിയന്‍ വന്നു എന്ന് കേട്ടപ്പോള്‍ അവനുള്ള ബെഡുമായി ആശുപത്രിയിലേക്ക് എത്തിയിരിക്കുകയാണ് തക്കിട്ടു.

മകളുടെ ചിത്രവും ശില്‍പ പങ്കുവെച്ചിരുന്നു.2020 ലായിരുന്നു ശ്വേതയും രാഹുലും വിവാഹിതരായത്. ശില്‍പയുടെ സുഹൃത്തുക്കളെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കൊവിഡ് കാലമായിരുന്നതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/99479/when-he-heard-that-kunjanian-had-come-he-rushed-to-the-hospital-the-actor-shared-the-happiness-of-his-mother)