---
title: "അന്ന് മഞ്ജുവിന്റെ വിവാഹത്തിന് ഞാന്‍ ഒരുക്കും എന്ന് പറഞ്ഞിരുന്നു; അനില ജോസഫ്"
english_title: "I had said that I will prepare for Manju's marriage that day; Anila Joseph"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99430/i-had-said-that-i-will-prepare-for-manjus-marriage-that-day-anila-joseph"
published_at: "2023-02-24T21:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8e08489985_anikha.jpg"
keywords: []
---

# അന്ന് മഞ്ജുവിന്റെ വിവാഹത്തിന് ഞാന്‍ ഒരുക്കും എന്ന് പറഞ്ഞിരുന്നു; അനില ജോസഫ്

> **Lead Summary:** ഒരുകാലത്ത് സെലിബ്രിറ്റികളെ ഒക്കെ മേക്കപ്പ് ചെയ്തിരുന്നത് അനില ജോസഫ് ആയിരുന്നു. അതുകൊണ്ടുതന്നെ താരങ്ങളുമായി അടുത്ത സൗഹൃദമുണ്ട് അനിലക്ക്.

## Article Content

ഒരുകാലത്ത് സെലിബ്രിറ്റികളെ ഒക്കെ മേക്കപ്പ് ചെയ്തിരുന്നത് അനില ജോസഫ് ആയിരുന്നു. അതുകൊണ്ടുതന്നെ താരങ്ങളുമായി അടുത്ത സൗഹൃദമുണ്ട് അനിലക്ക്.

നടി പാര്‍വതി ജയറാമിനെ വിവാഹത്തിന് ഒരുക്കിയത് അനിലയാണ്., പിന്നീട് നയന്‍താരെയും മഞ്ജു വാര്യരെ എല്ലാം ഒരുക്കി. ഇതില്‍ പല താരങ്ങളുമായി ഇപ്പോഴും കോണ്‍ടാക്ട് ഉണ്ട് അനിലക്ക്.

ആദ്യമായി പാര്‍വതിയെ ആയിരുന്നു ഒരുക്കിയത്. ഇവിടുത്തെ വെജിറ്റബിള്‍ പീലിനെ കുറിച്ച് ഒക്കെ ഇപ്പോഴും പറയാറുണ്ട് അവര്‍, അതൊക്കെ ചെയ്തതിനുശേഷം പാര്‍വതിയുടെ മുഖത്ത് നല്ല തിളക്കം ഉണ്ടായിരുന്നു. ഇന്ന് കുറെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്.

മാത്രമല്ല മുടി ചെയ്യാന്‍ ഒരാള്‍ മുഖം നോക്കാന്‍ ഒരാള്‍ അങ്ങനെയൊക്കെയാണ്. പിന്നെ സ്‌കിന്‍ നോക്കാന്‍ ഡോക്ടറുടെ അടുത്താണ് ആളുകള്‍ പോവുന്നത്. അന്നൊക്കെ എല്ലാം നാച്ചുറല്‍ ആയിരുന്നു. മാത്രമല്ല അന്ന് കുറച്ചു മേക്കപ്പ് സാധനങ്ങള്‍ ഉണ്ടായിരുന്നുള്ളൂ.

പാര്‍വതിയുടെ കല്യാണം ഗുരുവായൂരില്‍ വെച്ചായിരുന്നു , അന്ന് തുടങ്ങിയ ഞങ്ങളുടെ സൗഹൃദം ഇന്നും തുടരുന്നു. പിന്നീട് മഞ്ജു വാര്യരെയും ഒരുക്കി. ആദ്യമായി ഒരു മാഗസിന് വേണ്ടിയാണ് മഞ്ജുവിനെ ഒരുക്കിയത്. അന്ന് വലിയ നടി ഒന്നുമായിട്ടില്ല. മേക്കപ്പിന് ഒരുങ്ങാനും ഷോപ്പിങ്ങിന് ഒന്നും അധികം താല്പര്യമില്ല.

ഞാന്‍ മേടിച്ചു കൊടുക്കുന്നത് ഇടും എന്നായിരുന്നു മഞ്ജുവിന്റെ അമ്മ പറഞ്ഞത്. അന്ന് മഞ്ജുവിന്റെ വിവാഹത്തിന് ഞാന്‍ ഒരുക്കും എന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് റിസപ്ഷന് എന്നെ വിളിച്ചത് വിവാഹം അധികം ആരും അറിഞ്ഞില്ലല്ലോ.

മഞ്ജു സിനിമയില്‍ നിന്ന് പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ സങ്കടമായിരുന്നു , പിന്നീട് തിരിച്ചുവരുന്നു എന്ന് അറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷിച്ചു. നയന്‍താരയെ ഞാന്‍ ഒരുക്കിയിട്ടുണ്ട്.

അന്ന് നയന്‍താര സൂര്യ ടിവി ആങ്കര്‍ ആയിരുന്നു. അവര്‍ ക്രിസ്ത്യാനിയാണ് ഞാനും അതേ, അതാണ് തോന്നുന്നു ഞങ്ങള്‍ പെട്ടെന്ന് അടുത്തു. നയന്‍താരക്ക് ശരിക്കും നാച്ചുറല്‍ ബ്യൂട്ടി ആണ് അനില ജോസഫ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/99430/i-had-said-that-i-will-prepare-for-manjus-marriage-that-day-anila-joseph)