---
title: "നടന്‍ ജോജു ജോര്‍ജും കുടുംബവും ഭീഷണി നേരിടുന്നെന്ന് എംഎല്‍എ മുകേഷ്"
english_title: "MLA Mukesh says actor Joju George and his family are under threat"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9941/mla-mukesh-says-actor-joju-george-and-his-family-are-under-threat"
published_at: "2021-11-10T19:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618bd749a87a7_joju.jpg"
keywords: []
---

# നടന്‍ ജോജു ജോര്‍ജും കുടുംബവും ഭീഷണി നേരിടുന്നെന്ന് എംഎല്‍എ മുകേഷ്

> **Lead Summary:** **തിരുവനന്തപുരം : **കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജും കുടുംബവും ഭീഷണി നേരിടുന്നെന്ന് എംഎല്‍എ മുകേഷ്.

## Article Content

**തിരുവനന്തപുരം : **കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജും കുടുംബവും ഭീഷണി നേരിടുന്നെന്ന് എംഎല്‍എ മുകേഷ്.

ഭീഷണി കാരണം ജോജുവിന്റെ കുട്ടികള്‍ക്കു സ്‌കൂളില്‍ പോകാനോ മാതാപിതാക്കള്‍ക്കു വീടിനു പുറത്തിറങ്ങാനോ കഴിയാത്ത സ്ഥിതിയാണെന്നു നിയമസഭയില്‍ വിഷയം ഉന്നയിച്ച്‌ മുകേഷ് പറഞ്ഞു. മാത്രമല്ല, പൃഥ്വിരാജിന്റെയും ശ്രീനിവാസന്റെയും സിനിമ സെറ്റുകളിലേക്കു ഘോഷയാത്രയായി കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, നടന്‍ ജോജു ജോര്‍ജിനെതിരായ ഭീഷണി അതീവഗൗരവമായ പ്രശ്‌നമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ല.

നിയമപ്രകാരമുള്ള നടപടിയുണ്ടാകുമെന്നും ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.മുകേഷ് എംഎല്‍എയുടെ സബ്മിഷനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/9941/mla-mukesh-says-actor-joju-george-and-his-family-are-under-threat)