---
title: "മരണവീട്ടില്‍ ഡ്രസ്സ് കോഡ് നിലവിലുണ്ടോ? ഒരു മരണവീട്ടില്‍ എങ്ങനെ പോകണം എന്ന് പോലും അറിയില്ല; രഞ്ജിനി ഹരിദാസിന് നേരെ വിമര്‍ശനം"
english_title: "Don't even know how to go to a funeral home; Criticism towards Ranjini Haridas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99372/dont-even-know-how-to-go-to-a-funeral-home-criticism-towards-ranjini-haridas"
published_at: "2023-02-24T16:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f89f72e3fc3_ranjini_haridas.jpg"
keywords: []
---

# മരണവീട്ടില്‍ ഡ്രസ്സ് കോഡ് നിലവിലുണ്ടോ? ഒരു മരണവീട്ടില്‍ എങ്ങനെ പോകണം എന്ന് പോലും അറിയില്ല; രഞ്ജിനി ഹരിദാസിന് നേരെ വിമര്‍ശനം

> **Lead Summary:** കഴിഞ്ഞദിവസം നടിയും ടെലിവിഷന്‍ താരവുമായി സുബി സുരേഷിന്റെ മരണ വാര്‍ത്ത അറിഞ്ഞു നിരവധി പേരാണ് ഒരു നോക്ക് കാണാനായി എത്തിയത്. അവതാരിക രഞ്ജിനി ഹരിദാസ് ഇവിടെ എത്തിയിരുന്നു. കൂളിംഗ് ഗ്ലാസ് വെച്ച് വെള്ള ടോപ്പ് ധരിച്ചു കൊണ്ടിരുന്നു രഞ്ജിനി വന്നത്, ഒപ്പം അമ്മയും ഉണ്ടായിരുന്നു.

## Article Content

കഴിഞ്ഞദിവസം നടിയും ടെലിവിഷന്‍ താരവുമായി സുബി സുരേഷിന്റെ മരണ വാര്‍ത്ത അറിഞ്ഞു നിരവധി പേരാണ് ഒരു നോക്ക് കാണാനായി എത്തിയത്. അവതാരിക രഞ്ജിനി ഹരിദാസ് ഇവിടെ എത്തിയിരുന്നു. കൂളിംഗ് ഗ്ലാസ് വെച്ച് വെള്ള ടോപ്പ് ധരിച്ചു കൊണ്ടിരുന്നു രഞ്ജിനി വന്നത്, ഒപ്പം അമ്മയും ഉണ്ടായിരുന്നു.

എന്നാല്‍ ഇവിടെ എത്തിയ രഞ്ജിനിയുടെ ലുക്കിന് നേരെ ഇപ്പോള്‍ വിമര്‍ശനമാണ് വരുന്നത്. സുബിയുടെ വീട്ടിലെത്തി അമ്മയെയും ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന രഞ്ജിനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു.

എന്നാല്‍ രഞ്ജിനി ധരിച്ച വസ്ത്രത്തെ കൂളിംഗ് ഗ്ലാസിനും എതിരെയാണ് വിമര്‍ശനം. ഒരു മരണവീട്ടില്‍ നില്‍ക്കുന്ന നില്‍പ്പ്, കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട് അങ്ങേയറ്റം മേക്കപ്പും, ഒരു മരണവീട്ടില്‍ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞുകൂടാത്ത ഇവള്‍ ഏത് ലോകത്തുള്ളവളാണ് എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ഇട്ടത്.

കമന്റിന് മറുപടിയുമായി അനൂപ് പറയിലെത്തി, സുബി സുരേഷ് മരിച്ചപ്പോള്‍ രഞ്ജിനി ഹരിദാസ് വന്ന വീഡിയോയുടെ അടിയില്‍ വന്ന കമന്റസ് ആണ്..

മരണവീട്ടില്‍ ഡ്രസ്സ് കോഡ് നിലവിലുണ്ടോ? കൂളിംഗ് ഗ്ലാസ് വച്ചത് അവരുടെ ഇഷ്ടം.. അവര്‍ക്ക് അവര്‍ കരയുന്നത് പുറത്ത് കാണിക്കാന്‍ താല്പര്യമില്ലെങ്കില്‍ മറ്റുള്ളവര്‍ എന്തിന് അതില്‍ ഇടപെടണം? അനൂപ് മറുപടി കൊടുത്ത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/99372/dont-even-know-how-to-go-to-a-funeral-home-criticism-towards-ranjini-haridas)