---
title: "മഷൂറയ്ക്ക് കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് സുഹാന"
english_title: "A child was born to Mashura; Suhana shared her happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99364/a-child-was-born-to-mashura-suhana-shared-her-happiness"
published_at: "2023-02-24T16:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f897aa043b8_mashoora.jpg"
keywords: []
---

# മഷൂറയ്ക്ക് കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് സുഹാന

> **Lead Summary:** മലയാളിക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. സമൂഹമാധ്യമങ്ങളില്‍ സജീവമായ ബഷീര്‍ തന്‍റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കാറുണ്ട്.

## Article Content

മലയാളിക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. സമൂഹമാധ്യമങ്ങളില്‍ സജീവമായ ബഷീര്‍ തന്‍റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കാറുണ്ട്.

മഷൂറ, സുഹാന എന്നിങ്ങനെ രണ്ട് ഭാര്യമാരുള്ള ബഷീറിന് ആദ്യമൊക്കെ അതിന്‍റെ പേരില്‍ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ ഇപ്പോൾ ഇവർ പ്രേക്ഷകരുടെ ഇഷ്ട കുടുംബമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സുഹാന.

മഷൂറ അമ്മ ആയ വിവരമാണ് സുഹാന പങ്കുവെച്ചിരിക്കുന്നത്. ആൺ കുഞ്ഞാണ് ജനിച്ചതെന്നും അമ്മയും മകനും സുഖമായി ഇരിക്കുന്നെന്നും സൂഹാന അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/99364/a-child-was-born-to-mashura-suhana-shared-her-happiness)