---
title: "അവർ എന്നോട് ഒരു കഥ പറയും, പക്ഷെ എടുക്കുന്നത് വേറെയാകും; മനസ്സുതുറന്ന് ഷക്കീല"
english_title: "They would tell me a story, but the take would be different; Shakeela with an open mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99334/they-would-tell-me-a-story-but-the-take-would-be-different-shakeela-with-an-open-mind"
published_at: "2023-02-24T14:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f88cb18cad4_shakkela.jpg"
keywords: []
---

# അവർ എന്നോട് ഒരു കഥ പറയും, പക്ഷെ എടുക്കുന്നത് വേറെയാകും; മനസ്സുതുറന്ന് ഷക്കീല

> **Lead Summary:** **ഒ**രു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഷക്കീല. സോഫ്റ്റ് പോൺ ചുവയുള്ള സിനിമകളിലായിരുന്നു നടി കൂടുതൽ അഭിനയിച്ചത്. തമിഴിലും നിരവധി സിനിമകൾ ചെയ്തിട്ടുള്ള ഷക്കീലയ്ക്ക് ആരാധകരും നിരവധി ആയിരുന്നു. സിൽക് സ്മിതയ്ക്ക് ശേഷം ഉയർന്ന് വന്ന മാദക താരമായി അറിയപ്പെട്ട നടി കൂടിയാണ് ഷക്കീല.

## Article Content

**ഒ**രു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഷക്കീല. സോഫ്റ്റ് പോൺ ചുവയുള്ള സിനിമകളിലായിരുന്നു നടി കൂടുതൽ അഭിനയിച്ചത്. തമിഴിലും നിരവധി സിനിമകൾ ചെയ്തിട്ടുള്ള ഷക്കീലയ്ക്ക് ആരാധകരും നിരവധി ആയിരുന്നു. സിൽക് സ്മിതയ്ക്ക് ശേഷം ഉയർന്ന് വന്ന മാദക താരമായി അറിയപ്പെട്ട നടി കൂടിയാണ് ഷക്കീല.

 

ഏറെക്കാലമായി ഇത്തരം സിനിമകളിൽ നിന്ന് മാറി നിൽക്കുകയാണ് ഷക്കീല. അതേസമയം തനിക്ക് ആ സിനിമകൾ ഒന്നും ഇഷ്ടമല്ലെന്ന് പറയുകയാണ് നടി. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യം പറഞ്ഞത്. തനിക്ക് എ ഫിലിമുകൾ ഒന്നും ഇഷ്ടമല്ല.

അതുകൊണ്ട് ചെയ്ത കഥാപാത്രങ്ങളോട് ഒന്നും ഇഷ്ടം തോന്നിയിട്ടില്ല. അതല്ലാത്ത കഥാപാത്രങ്ങളും ഞാൻ ചെയ്തിട്ടുണ്ടെങ്കിലും ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ഒന്നും വന്നിട്ടില്ലെന്നും ഷക്കീല പറയുന്നു. തന്നോട് പറയുന്ന കഥയാവില്ല എടുക്കുന്നത്. അതുകൊണ്ട് കഥ കേൾക്കാനുള്ള സമയം താൻ കളയാറില്ലെന്നും നടി പറയുന്നുണ്ട്.

 'എന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടില്ല. കിന്നാരതുമ്പി ഞാൻ ഒരു തവണ കണ്ടിട്ടുണ്ട്. ഞാൻ അഭിനയിച്ചതിൽ എനിക്ക് ഇഷ്ടപ്പെട്ട സിനിമകൾ ഒന്നുമില്ല. എ ഫിലിമുകൾ എനിക്ക് ഇഷ്ടമല്ല. അതല്ലാത്ത ഒരുപാട് സിനിമകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇതുവരെ എനിക്ക് ഇഷ്ടപെട്ട തരത്തിലുള്ള ഒരു കഥാപാത്രം പോലും കിട്ടിയിട്ടില്ല. അക്കാലത്തെ ഒരു വേവ് ആയിരുന്നു. അപ്പോൾ എനിക്ക് ഒരുപാട് സിനിമകൾ കിട്ടി. അഭിനയിച്ചതിനെല്ലാം എനിക്ക് നല്ല പൈസയും കിട്ടി.

സിനിമ എടുക്കാൻ വരുന്നവരൊക്കെ എന്നോട് ഒരു സ്റ്റോറി പറയും, അവർ അതെടുക്കില്ല. അത് എനിക്ക് തന്നെ അറിയാം അതുകൊണ്ട് ഞാൻ ആ കഥ കേട്ട് വെറുതെ സമയം കളയാൻ നിൽക്കാർ പോലും ഇല്ല,' എത്ര ദിവസമാണ് ഷൂട്ടിങ് എന്ന് ചോദിക്കും. എന്നിട്ട് ഞാൻ അങ്ങോട്ടേക്ക് ചെല്ലും.

ഒരു നല്ല സീൻ, ഒരു മാർക്കറ്റ് സീൻ, ഒരു ഹസ്ബൻഡ് സീൻ, ഫാന്റസി സീൻ അങ്ങനെയൊക്കെ ആവും. ഇതൊക്കെ ഒരു ദിവസം കൊണ്ട് വർക്ക് കഴിയും. പൈസ വാങ്ങി തിരിച്ച് ഞാൻ പോകും. ഇതിൽ ഏതാണ് ഇഷ്ടമുള്ള കഥാപാത്രമായിട്ട് ഞാൻ പറയേണ്ടത്. എനിക്ക് നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നുണ്ട്.

ഇനി ചെയ്യും. നല്ല കുറേ കഥാപാത്രങ്ങൾ എന്റെ മനസിൽ ഉണ്ട്. ഞാൻ സീരിയസായ കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിച്ചിരുന്നു. പക്ഷെ എന്റെ ഫേസിന് അത് പറ്റുന്നില്ലെന്ന് സംവിധായകൻ പറഞ്ഞു. സൗന്ദര്യം കൂടിയാട്ടണത്രെ, നന്നായിട്ട് കരയുന്ന സാധാരണ കഥാപാത്രങ്ങൾ ചെയ്യണമെന്നൊക്കെ എനിക്ക് ആഗ്രഹമുണ്ട്,' ഷക്കീല പറഞ്ഞു.

അതേസമയം ജീവിതത്തിൽ താൻ നന്നായിട്ട് കരയാറുള്ള ആളാണ്. എനിക്ക് പലവിധത്തിലുള്ള ഫീലിംഗ്‌സുള്ളതാണ്. അച്ഛനെയും അമ്മായെയും ഒക്കെ ഓർത്ത് കരയാറുണ്ട്, ചില സമയത്ത് നമ്മുക്ക് ആരുമില്ലേ എന്നൊക്കെ തോന്നും അപ്പോൾ കരയും. അത് വർഷത്തിൽ ഒരിക്കൽ ആണെന്നും ഷക്കീല പറയുന്നുണ്ട്. താൻ മോഹൻലാലിൻറെ കടുത്ത ആരാധികയാണ്.

പുതിയ കാലത്ത് അങ്ങനെ ആരെയും പറയാൻ ഇല്ല. ദുൽഖർ എന്നൊക്കെ വെറുതെ പറയാമെന്നെ ഉള്ളു കണക്ട് ചെയ്യുന്നത് മോഹൻലാലിൻറെ വേഷങ്ങൾ ഒക്കെയാണ്. ഛോട്ടാ മുംബൈയിൽ അഭിനയിച്ചത് ഫാൻ ഗേൾ മൊമന്റ് ആയിരുന്നു. എന്നെ ലാലേട്ടൻ ഷൂട്ട് കഴിഞ്ഞ് കാറിൽ കൊണ്ടാക്കിയിട്ടുണ്ടെന്നും ഷക്കീല പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/99334/they-would-tell-me-a-story-but-the-take-would-be-different-shakeela-with-an-open-mind)