---
title: " വളരെ സങ്കടത്തിലാണ്,  അനുഷ്‌ക ഷെട്ടിക്ക് ഇതെന്ത് പറ്റി?'; നടിക്കെതിരെ ബോഡി ഷെയ്മിംഗ് കമന്റുകള്‍"
english_title: "The video of Anushka visiting a temple in Karnataka is now viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/99305/the-video-of-anushka-visiting-a-temple-in-karnataka-is-now-viral"
published_at: "2023-02-24T13:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f86e14ed1b9_anushka_shetti.jpg"
keywords: []
---

#  വളരെ സങ്കടത്തിലാണ്,  അനുഷ്‌ക ഷെട്ടിക്ക് ഇതെന്ത് പറ്റി?'; നടിക്കെതിരെ ബോഡി ഷെയ്മിംഗ് കമന്റുകള്‍

> **Lead Summary:** തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അനുഷ്‌ക ഷെട്ടി. എന്നാല്‍ താരം സിനിമയില്‍ നിന്നും അകന്നു നിന്നിട്ട് മുന്ന് വര്‍ഷമായി.

## Article Content

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അനുഷ്‌ക ഷെട്ടി. എന്നാല്‍ താരം സിനിമയില്‍ നിന്നും അകന്നു നിന്നിട്ട് മുന്ന് വര്‍ഷമായി.

2020ല്‍ റിലീസ് ചെയ്ത ‘സൈലന്‍സ്’ എന്ന ചിത്രത്തിലാണ് താരം ഒടുവില്‍ വേഷമിട്ടത്. പിന്നീട് പൊതു പരിപാടികളില്‍ പോലും താരം അധകം പ്രത്യക്ഷപ്പെട്ടിരുന്നില്ല. കര്‍ണാടകയിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അനുഷ്‌കയുടെ വീഡിയോയാണ് ഇപ്പോള്‍ വൈലാകുന്നത്.

മഹാശിവരാത്രിയുടെ ഭാഗമായാണ് അനുഷ്‌ക കുടുംബത്തോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയത്. എന്നാല്‍ കടുത്ത രീതിയിലുള്ള ബോഡി ഷെയ്മിംഗ് ആണ് താരത്തിനെതിരെ ഇപ്പോള്‍ നടക്കുന്നത്.

‘അനുഷ്‌ക ഷെട്ടിയുടെ പുതിയ ചിത്രങ്ങള്‍. എല്ലാ പ്രതീക്ഷകളും നഷ്ടമായി’ എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ ചിത്രങ്ങള്‍ പ്രതികരിക്കുന്നത്. ‘വളരെ സങ്കടത്തിലാണ്, ഞങ്ങളുടെ സ്വീറ്റിയെ മെലിഞ്ഞ് കാണണം.. ഞങ്ങള്‍ക്ക് കൂടുതല്‍ സിനിമകള്‍ വേണം’ എന്നിങ്ങനെയുള്ള കമന്റുകളും പ്രചരിക്കുന്നുണ്ട്.

അതേസമയം, സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയാറെടുപ്പിലാണ് താരം. നവീന്‍ പോളിഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനുഷ്‌ക നായികയാകും. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താന്‍ അഭിനയിക്കുന്ന സിനിമയുടെ പോസ്റ്റര്‍ അനുഷ്‌ക തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/99305/the-video-of-anushka-visiting-a-temple-in-karnataka-is-now-viral)