---
title: "ഞാന്‍ എന്ന് പറയുമ്പോള്‍ എന്റെ കുടുംബം കൂടിയാണ്,  ഞാന്‍ സ്‌നേഹിച്ച ആള് നല്ല മനുഷ്യന്‍ ആയിരുന്നു; സുബി പറഞ്ഞത് "
english_title: "Now Subi's words in an earlier interview about love and marriage are becoming a topic of discussion on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/99277/now-subis-words-in-an-earlier-interview-about-love-and-marriage-are-becoming-a-topic-of-discussion-on-social-media"
published_at: "2023-02-24T11:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f856e0e5dec_SUBI_SURESH.jpg"
keywords: []
---

# ഞാന്‍ എന്ന് പറയുമ്പോള്‍ എന്റെ കുടുംബം കൂടിയാണ്,  ഞാന്‍ സ്‌നേഹിച്ച ആള് നല്ല മനുഷ്യന്‍ ആയിരുന്നു; സുബി പറഞ്ഞത് 

> **Lead Summary:** നടി സുബി സുരേഷിന്റെ മരണം ആരാധകർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല . മിമിക്രി വേദികളിലൂടെയായിരുന്നു സുബി താരമാകുന്നത്. പിന്നീട് സിനിമയിലും സീരിയലിലുമെല്ലാം സജീവമായി മാറുകയായിരുന്നു. 

## Article Content

നടി സുബി സുരേഷിന്റെ മരണം ആരാധകർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല . മിമിക്രി വേദികളിലൂടെയായിരുന്നു സുബി താരമാകുന്നത്. പിന്നീട് സിനിമയിലും സീരിയലിലുമെല്ലാം സജീവമായി മാറുകയായിരുന്നു. 

 ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സുബി മുമ്പ് നല്‍കിയൊരു അഭിമുഖത്തിലെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

 ഈ പ്രായം വരെ എനിക്ക് പ്രണയം തോന്നിയിട്ടില്ല എങ്കില്‍ എനിക്ക് എന്തോ കുഴപ്പം ഉണ്ടെന്ന് വേണം കരുതാന്‍ എന്നാണ് സുബി പറയുന്നത്. അതേസമയം താന്‍ പ്രണയിച്ചിരുന്നു അഞ്ചു വര്‍ഷം മുന്‍പേ എന്നും സുബി പറയുന്നു. ഇപ്പോള്‍ അദ്ദേഹവും കുടുംബവും എന്റെ നല്ല സുഹൃത്തുക്കള്‍ ആണെന്നും സുബി പറയുന്നുണ്ട്. തങ്ങള്‍ പിരിയുന്നതിനെക്കുറിച്ചുമൊക്കെ സുബി സംസാരിക്കുന്നുണ്ട്.

തങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍ പറ്റില്ല എന്ന് മനസിലായപ്പോള്‍ ചര്‍ച്ച ചെയ്തു മാന്യമായി പിരിയുകയായിരുന്നുവെന്നാണ് സുബി പറയുന്നത്. ഞാന്‍ എന്ന് പറയുമ്പോള്‍ എന്റെ കുടുംബം കൂടിയാണ്. വിവാഹം കഴിക്കുന്നുവെന്നു കരുതി എനിക്ക് എല്ലാവരെയും ഉപേക്ഷിക്കാന്‍ ആകില്ലെന്നും സുബി വ്യക്തമാക്കുന്നുണ്ട്.

അതേസമയം തന്റെ മുന്‍ കാമുകനെക്കുറിച്ച് നല്ല വാക്കുകളും സുബി പങ്കുവെക്കുന്നുണ്ട്. ഞാന്‍ സ്‌നേഹിച്ച ആള് നല്ല മനുഷ്യന്‍ ആയിരുന്നു. പക്ഷെ ജീവിതത്തെ അദ്ദേഹത്തിന് സ്വന്തം കണ്ണിലൂടെ മാത്രമേ കാണാന്‍ അറിയാമായിരുന്നോള്ളൂവെന്നാണ് സുബി പറയുന്നത്.

എന്നെ സംബന്ധിച്ച് ജീവിതം മറ്റൊരു കണ്ണിലൂടെ മാത്രം കണ്ടുജീവിക്കാന്‍ വയ്യായെന്നും സുബി അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, വിവാഹം വല്ലാത്ത ഒരു പരീക്ഷയാണ് ഒരിക്കല്‍ തോറ്റാല്‍ പിന്നെ ജയിക്കാന്‍ പാടാണെന്നും സുബി അഭിപ്രാപ്പെടുന്നത്.

അത് എത്രത്തോളം കഠിനം ആണെന്ന് മനസിലാക്കാനുള്ള പക്വതയും തനിക്കുള്ളതായി സുബി പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള തന്റെ ചിന്തകളും അന്നത്തെ അഭിമുഖത്തില്‍ സുബി പങ്കുവെക്കുന്നുണ്ട്. പൊരുത്തപ്പെടാന്‍ കഴിയുമെന്ന് ഉറപ്പുള്ള ഒരാളെ കണ്ടുമുട്ടിയാല്‍ ഉറപ്പായും വിവാഹം ചെയ്യുമെന്നാണ് സുബി പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/99277/now-subis-words-in-an-earlier-interview-about-love-and-marriage-are-becoming-a-topic-of-discussion-on-social-media)