---
title: "ടൈംമിങ്ങ് തെറ്റി, ലാലിന്റെ ചവിട്ട് കൊണ്ട് ഞാന്‍ ബോധംകെട്ട് വീണു: പുന്നപ്ര അപ്പച്ചന്‍  പറയുന്നു "
english_title: "The timing was wrong, I fell unconscious with Lal's kick: Punnapra Appachan says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99252/the-timing-was-wrong-i-fell-unconscious-with-lals-kick-punnapra-appachan-says"
published_at: "2023-02-24T10:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f842e585447_MOHANLAL.jpg"
keywords: []
---

# ടൈംമിങ്ങ് തെറ്റി, ലാലിന്റെ ചവിട്ട് കൊണ്ട് ഞാന്‍ ബോധംകെട്ട് വീണു: പുന്നപ്ര അപ്പച്ചന്‍  പറയുന്നു 

> **Lead Summary:** ആക്ഷന്‍ രംഗങ്ങളില്‍ നിരവധി സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഇടി കിട്ടിയത് മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നാണെന്ന് പുന്നപ്ര അപ്പച്ചന്‍.

## Article Content

ആക്ഷന്‍ രംഗങ്ങളില്‍ നിരവധി സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഇടി കിട്ടിയത് മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നാണെന്ന് പുന്നപ്ര അപ്പച്ചന്‍.

ടൈമിംഗ് അല്‍പ്പം തെറ്റിയാല്‍ പരിക്ക് പറ്റാം, പലതവണ തനിക്കങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് അദ്ദേഹം. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

‘ ഏറ്റവും നല്ല ഇടി കിട്ടിയത് മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നാണ്. വിയ്നാറ്റം കോളനി എന്ന സിനിമയില്‍ നടി കനകയുമായിട്ട് വഴക്ക് കൂടുന്നൊരു സീനിലാണ്. അന്ന് ശരിക്കും ഇടി കിട്ടി. ഷോര്‍ട്ട് എടുക്കുന്ന കൃത്യ സമത്ത് മാറി കൊടുത്തില്ലെങ്കില്‍ ചവിട്ട് ശരീരത്തിനിട്ട് തന്നെ കിട്ടും.

അങ്ങനെയാണ് മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നുമൊരു ചവിട്ട് കൊള്ളുന്നത്. പിന്‍ഗാമി എന്ന സിനിമയിലെ ഒരു സീനില്‍ മോഹന്‍ലാല്‍ എന്നെ ചവിട്ടുകയാണ്. ടൈംമിങ്ങ് തെറ്റിയതോടെ എനിക്ക് മാറാന്‍ സാധിച്ചില്ല. ഇതോടെ ലാലിന്റെ ചവിട്ട് എന്റെ നെഞ്ചില്‍ തന്നെ കൊണ്ടു. നല്ലൊരു ചവിട്ടായിരുന്നു. ഞാന്‍ പെട്ടെന്ന് ബോധംക്കെട്ട് വീണു.

അദ്ദേഹത്തിന് ഷെയര്‍ ഉള്ള കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ എന്നെ പ്രവേശിപ്പിച്ചു. ഇസിജി ഒക്കെ എടുത്ത് നോക്കി, ഏകദേശം അന്നത്തെ കാലത്ത് ഒന്‍പതിനായിരം രൂപ എങ്ങാനും ആശുപത്രിയിലെ ഒരു ദിവസത്തെ ബില്‍ ആയി. പക്ഷേ എന്റെ കൈയ്യില്‍ നിന്നും കാശ് വാങ്ങിയില്ല. എന്നോടുള്ള സ്നേഹം കൊണ്ടാണ് ലാല്‍ അങ്ങനൊരു സഹായം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/99252/the-timing-was-wrong-i-fell-unconscious-with-lals-kick-punnapra-appachan-says)