---
title: "ഞാൻ മുസ്ലിം അല്ല; തൻ്റെ ഞെട്ടിപ്പിക്കുന്ന ജീവിതകഥ വെളിപ്പെടുത്തി ഹനാൻ"
english_title: "I am not a Muslim; Hanan revealed his shocking life story"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99233/i-am-not-a-muslim-hanan-revealed-his-shocking-life-story"
published_at: "2023-02-24T08:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8271d478dd_HANAN.jpg"
keywords: []
---

# ഞാൻ മുസ്ലിം അല്ല; തൻ്റെ ഞെട്ടിപ്പിക്കുന്ന ജീവിതകഥ വെളിപ്പെടുത്തി ഹനാൻ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ഹനാൻ. ഒരു നടിയും മോഡലും ആണ് ഹനാൻ . ഇത് കൂടാതെ സമൂഹമാധ്യമങ്ങളിലും ഇവർ വളരെ സജീവമാണ്. ജീവിത ചെലവ് കണ്ടിട്ടുവാൻ വേണ്ടി ഇവർ സ്കൂൾ പഠനത്തിനൊപ്പം അതേ യൂണിഫോമിൽ തന്നെ മീൻ കച്ചവടം നടത്തിയ സംഭവം വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു അതേസമയം ഇവർക്കെതിരെ നിരവധി ആളുകൾ ആണ് എപ്പോഴും വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ഹനാൻ. ഒരു നടിയും മോഡലും ആണ് ഹനാൻ . ഇത് കൂടാതെ സമൂഹമാധ്യമങ്ങളിലും ഇവർ വളരെ സജീവമാണ്. ജീവിത ചെലവ് കണ്ടിട്ടുവാൻ വേണ്ടി ഇവർ സ്കൂൾ പഠനത്തിനൊപ്പം അതേ യൂണിഫോമിൽ തന്നെ മീൻ കച്ചവടം നടത്തിയ സംഭവം വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു അതേസമയം ഇവർക്കെതിരെ നിരവധി ആളുകൾ ആണ് എപ്പോഴും വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

ഇവർ നടത്തുന്ന ഫോട്ടോഷൂട്ടുകളുടെ പേരിൽ ആണ് ഇവർക്കെതിരെ സൈബർ അറ്റാക്ക് വരുന്നത്. ഇസ്ലാമികമായ രീതിയിൽ അല്ലാ താരം ജീവിക്കുന്നത് എന്ന് ആരോപിച്ചുകൊണ്ട് ആണ് എപ്പോഴും ഇവർക്കെതിരെ ആളുകൾ രംഗത്തെത്തുന്നത്. നിരവധി സദാചാര കമന്റുകളും ഇവരുടെ ചിത്രങ്ങൾക്ക് താഴെ വരാറുണ്ട്. എന്നാൽ ഇപ്പോൾ തന്റെ മതവിശ്വാസം വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് ഹനാൻ. കുറച്ചു ദിവസങ്ങൾക്കു മുൻപ് ശിവരാത്രി ദിവസം താരം ശിവസ്തുതി പങ്കിട്ടിരുന്നു.

ഈ വീഡിയോ വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി മാറുകയും ചെയ്തിരുന്നു. വീഡിയോയിൽ താരം പറയുന്നത് ഇങ്ങനെ – ഒരു ശിവരാത്രി ദിനത്തിലാണ് ഞാൻ ജനിച്ചത്. അത് വലിയ ഭാഗ്യമായി കരുതുന്നു. പതിവുപോലെ അമ്പലത്തിൽ പോയി തൊഴുതിയിട്ടുണ്ട്. അറിയുന്ന രീതിയിൽ പാടി നോക്കാം എന്നു പറഞ്ഞതിനുശേഷം ആണ് താരം ശിവസ്തുതി പറഞ്ഞത്. അതേസമയം നിരവധി ആളുകൾ ആണ് ഇതിൻറെ താഴെ കമൻറ്ചെയ്തിരിക്കുന്നത്.

> അമ്പലത്തിൽ എല്ലാവർക്കും കയറാൻ പറ്റുമോ? അന്യമതസ്ഥർ കയറിയാൽ അശുദ്ധി ആവില്ലേ? എന്നൊക്കെയാണ് നിരവധി ആളുകൾ ചോദിക്കുന്നത്. ഇതിനുള്ള മറുപടിയായിട്ടാണ് താരം ആ ഞെട്ടിക്കുന്ന രഹസ്യം തുറന്നു പറഞ്ഞത്.“ഞാൻ മുസ്ലിം അല്ല. ഒരുപാട് വർഷങ്ങളായി ഹിന്ദുമതമാണ് പിന്തുടരുന്നത്.

എൻറെ അച്ഛൻ മുസ്ലിം ആയിരുന്നില്ല. അദ്ദേഹം ഒരു ബ്രാഹ്മണൻ ആയിരുന്നു. അമ്മ മുസ്ലിം ആയിരുന്നു. അമ്മയാണ് ഹനാൻ എന്ന പേര് ഇട്ടത്” – താരം പറയുന്നു. ഇലക്ട്രീഷ്യൻ ആയിരുന്നു ഇവരുടെ പിതാവ് ഹമീദ്. വീട്ടമ്മ ആയിരുന്നു അമ്മ സൈറാബി. ബന്ധുക്കൾ തമ്മിലുള്ള സ്വത്ത് തർക്കത്തെ തുടർന്നാണ് തനിക്ക് എല്ലാം നഷ്ടമായത് എന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/99233/i-am-not-a-muslim-hanan-revealed-his-shocking-life-story)