---
title: "പുതിയ വിശേഷം പങ്കുവച്ച്   പ്രഭുദേവ, ഇത്തവണ കൂട്ടിന് മലയാളി; ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് പ്രേക്ഷകർ"
english_title: "Prabhu Deva announced new news, this time Malayalee for Koot; The audience wonders how this is possible"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99232/prabhu-deva-announced-new-news-this-time-malayalee-for-koot-the-audience-wonders-how-this-is-possible"
published_at: "2023-02-24T08:07:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f823ef54aac_PRABHU_1.jpg"
keywords: []
---

# പുതിയ വിശേഷം പങ്കുവച്ച്   പ്രഭുദേവ, ഇത്തവണ കൂട്ടിന് മലയാളി; ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് പ്രേക്ഷകർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രഭുദേവ. തെന്നിന്ത്യൻ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബോളിവുഡിലും ഇദ്ദേഹം താരമായി മാറി. ഒരു ഡാൻസർ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ധാരാളം സിനിമകളിൽ ഇദ്ദേഹം നായകനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് . നിരവധി സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രഭുദേവ. തെന്നിന്ത്യൻ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബോളിവുഡിലും ഇദ്ദേഹം താരമായി മാറി. ഒരു ഡാൻസർ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ധാരാളം സിനിമകളിൽ ഇദ്ദേഹം നായകനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് . നിരവധി സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്.

അതേസമയം ഇപ്പോൾ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിശേഷം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് . ഇദ്ദേഹത്തിന് നായകനാക്കി ഏറ്റവും പുതിയ ഒരു സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. ബ്ലൂ ഹിൽ ഫിലിംസ് ആണ് ഇദ്ദേഹത്തെ നായകനാക്കി ഒരു സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമയായിരിക്കും ഇത്.

തേര്, ജിബൂട്ടി എന്നീ സിനിമകൾ സംവിധാനം ചെയ്ത എസ് ജെ സിനു ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ജോബി പി സാം ആണ് സിനിമയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. തേര് എന്ന സിനിമയുടെ തിരക്കഥ എഴുതിയ ദിനിൽ പി കെ ആണ് ഈ സിനിമയുടെ തിരക്കഥ എഴുതുന്നത്.

അതേസമയം ഈ പ്രായത്തിലും പ്രഭുദേവയ്ക്ക് എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നത് എന്നാണ് മലയാളി പ്രേക്ഷകർ അമ്പരക്കുന്നത്. മലയാളത്തിലെ താരങ്ങൾക്ക് ഒന്ന് എഴുന്നേറ്റ് നിൽക്കാനുള്ള എനർജി പോലുമില്ലാത്ത സാഹചര്യത്തിലാണ് ഏകദേശം 50 വയസ്സിന് മുകളിൽ പ്രായമുള്ള പ്രഭുദേവ ഇതുപോലെയൊക്കെ ഡാൻസ് കളിക്കുന്നതും സ്ക്രീനിൽ എനർജറ്റിക് ആയി പ്രത്യക്ഷപ്പെടുന്നത്. ഇവിടുത്തെ താരങ്ങൾ ഇദ്ദേഹത്തെ ഒക്കെ കണ്ടു പഠിക്കണം എന്നാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/99232/prabhu-deva-announced-new-news-this-time-malayalee-for-koot-the-audience-wonders-how-this-is-possible)