---
title: "നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ അന്തരിച്ചു"
english_title: "Film Tharam Dharmajan Bolgatti's mother passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99215/film-tharam-dharmajan-bolgattis-mother-passes-away-new"
published_at: "2023-02-23T23:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7acc597417_dharmmajan.jpg"
keywords: []
---

# നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ അന്തരിച്ചു

> **Lead Summary:** നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു .സംസ്കാരം നാളെ ചേരാനല്ലൂർ ശ്മശാനത്തിൽ .

## Article Content

നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു .സംസ്കാരം നാളെ ചേരാനല്ലൂർ ശ്മശാനത്തിൽ .

വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ശ്വാസംമുട്ടല്‍ കലശലായതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏറെ നാളായി ശ്വാസംമുട്ടലിന് ചികിത്സയിലായിരുന്നു. നടിയും അടുത്ത സുഹൃത്തുമായ സുബി സുരേഷിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകുന്നതിന് മുന്നേയാണ് ധര്‍മ്മജന് അമ്മയെ കൂടി നഷ്ടമായിരിക്കുന്നത്.

അമ്മയുടെ മരണ സമയയത്ത് ധര്‍മ്മജന്‍ അടുത്തുണ്ടായിരുന്നില്ല. നടന്‍ കൊല്ലത്തേക്ക് പോയിരുന്നു. മരണ വിവരം അറിഞ്ഞ് കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

നടന്മാരായ കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, നിര്‍മ്മാതാവ് ബാദുഷ എന്നിവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. മൃതദേഹം വരാപ്പുഴയിലെ വീട്ടില്‍ എത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/99215/film-tharam-dharmajan-bolgattis-mother-passes-away-new)