---
title: "ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ആണ് നേരിടുന്നത്; ആ 2 കാര്യങ്ങൾ നഷ്ടപ്പെട്ടു, അവസ്ഥ വിവരിച്ച് അക്ഷയ്കുമാർ"
english_title: "are facing serious health problems; Those 2 things are missing, Akshay Kumar explains the situation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99188/are-facing-serious-health-problems-those-2-things-are-missing-akshay-kumar-explains-the-situation"
published_at: "2023-02-23T21:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7940f808ef_akshay_kumar_2.jpg"
keywords: []
---

# ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ആണ് നേരിടുന്നത്; ആ 2 കാര്യങ്ങൾ നഷ്ടപ്പെട്ടു, അവസ്ഥ വിവരിച്ച് അക്ഷയ്കുമാർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ധാരാളം ആരാധകരെയാണ് ഇദ്ദേഹം കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ടുമാത്രം സ്വന്തമാക്കിയത്. ഇപ്പോൾ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത് .

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ധാരാളം ആരാധകരെയാണ് ഇദ്ദേഹം കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ടുമാത്രം സ്വന്തമാക്കിയത്. ഇപ്പോൾ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത് .

ഒരു അഭിമുഖത്തിലാണ് താരം തൻറെ രോഗാവസ്ഥയെ കുറിച്ച് വിവരിച്ചത്. കോവിഡ് വന്നതിനുശേഷം തന്റെ ജീവിതം എങ്ങനെ മാറിമറിഞ്ഞു എന്നാണ് താരം ഇതിൽ പറയുന്നത്. ഇത് കേട്ട് മലയാളികളെല്ലാം ഇപ്പോൾ അമ്പരക്കുകയാണ്. കാരണം നമ്മൾ എല്ലാവരും ഇത്രയും കാലം ധരിച്ചു വെച്ചിരുന്നത് ഇതൊക്കെ സാധാരണക്കാർക്ക് മാത്രം വരുന്ന അസുഖമാണ് എന്നും താരങ്ങൾക്ക് ഇതൊന്നും ഒരിക്കലും വരില്ല എന്നുമായിരുന്നു.

എന്നാൽ കോവിഡ് വന്നതിനുശേഷം താൻ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ആണ് നേരിടുന്നത് എന്നും തന്റെ ശക്തിയും സ്റ്റാമിനയും നഷ്ടപ്പെട്ടു എന്നുമാണ് താരം പറയുന്നത്. 2021 ഏപ്രിൽ മാസത്തിൽ ആയിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനുശേഷമായിരുന്നു ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. കാൻ ചലച്ചിത്ര ഉത്സവത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇദ്ദേഹം ഫ്രാൻസിലേക്ക് പോകാനിരിക്കുകയായിരുന്നു അദ്ദേഹം .

അതിനിടയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. കൂടാതെ കഴിഞ്ഞവർഷം ഇദ്ദേഹത്തിന്റെ വീണ്ടും കൊവിട് പോസിറ്റീവ് ആവുകയായിരുന്നു. 2020 വർഷത്തിൽ ആയിരുന്നു ഇദ്ദേഹം പ്രധാനമന്ത്രിയുടെ പി എം കെയർ ഫണ്ടിലേക്ക് കോവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി 25 കോടി സംഭാവന നൽകിയത്. ഒരു ഇന്ത്യൻ നടൻ നൽകിയ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ് ഇത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/99188/are-facing-serious-health-problems-those-2-things-are-missing-akshay-kumar-explains-the-situation)