---
title: "'ഇനി സ്വര്‍ഗ്ഗത്തില്‍ കാണാം'; സുബി സുരേഷിനൊപ്പം ഒരു ഫോട്ടോ പങ്കുവെച്ച് നടന്‍ ടിനി ടോം"
english_title: "Now, actor Tiny recently shared a photo with Subi Suresh and wrote a heart touching note."
publisher: "moviemax.in"
canonical_url: "https://moviemax.in/news/99158/now-actor-tiny-recently-shared-a-photo-with-subi-suresh-and-wrote-a-heart-touching-note"
published_at: "2023-02-23T19:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f77736ed6f2_tinitom.jpg"
keywords: []
---

# 'ഇനി സ്വര്‍ഗ്ഗത്തില്‍ കാണാം'; സുബി സുരേഷിനൊപ്പം ഒരു ഫോട്ടോ പങ്കുവെച്ച് നടന്‍ ടിനി ടോം

> **Lead Summary:** കഴിഞ്ഞ ദിവസമാണ് നടിയും ടെലിവിഷന്‍ താരവുമായ സുബി സുരേഷ് അന്തരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു , ഇതിനിടെ ആയിരുന്നു മരണം. കുറെ ദിവസങ്ങളോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുബി. സുബി ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞത് മുതല്‍ അവസാനം വരെ നടന്‍ ടിനി ടോം കൂടെ തന്നെ ഉണ്ടായിരുന്നു.

## Article Content

കഴിഞ്ഞ ദിവസമാണ് നടിയും ടെലിവിഷന്‍ താരവുമായ സുബി സുരേഷ് അന്തരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു , ഇതിനിടെ ആയിരുന്നു മരണം. കുറെ ദിവസങ്ങളോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുബി. സുബി ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞത് മുതല്‍ അവസാനം വരെ നടന്‍ ടിനി ടോം കൂടെ തന്നെ ഉണ്ടായിരുന്നു.

കരള്‍ ശസ്ത്രക്രിയ നടത്താനുള്ള ശ്രമത്തിലായിരുന്നുവെങ്കിലും അതിനു പറ്റിയ ഒരു അവസ്ഥയിലായിരുന്നില്ല സുബിയുടെ ആരോഗ്യം. സുബിയുടെ മരണവാര്‍ത്ത അറിഞ്ഞ് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിയപ്പോഴും അവിടെ ആദ്യം കണ്ടെത് നടന്‍ ടിനി ടോമിനെ തന്നെ.

ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ സുബി സുരേഷിനൊപ്പം ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഹൃദയം തൊടുന്ന ഒരു കുറിപ്പും നടന്‍ ടിനി എഴുതിയിരിക്കുകയാണ്.

അതേസമയം സുബിയെ ആദ്യമായി മിനിസ്‌ക്രീനിലേക്ക് കൊണ്ടുവന്നത് ടിനി ടോം ആണ്. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള പരിചയമാണ് ഇരുവരും തമ്മില്‍. തുടര്‍ന്ന് നിരവധി സ്റ്റേജ് പരിപാടികളില്‍ ഒന്നിച്ച് എത്തി.

സുബിയ്ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പമാണ് ടിനി ടോമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ‘കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ലളിതാമ്മയുടെ അവസാന യാത്രയില്‍.

ഇന്ന് അതേ ദിവസം നിന്നോടൊപ്പം.. വിട കൂട്ടുകാരി’ എന്ന് എഴുതിയ ശേഷം സുബി സുരേഷിനെയും ടിനി ടാഗ് ചെയ്തു. ‘ഇത് അവസാനമായി ടാഗ് ചെയ്യുകയാണ്, ഇനി സ്വര്‍ഗ്ഗത്തില്‍ കാണാം’ എന്നാണ് ടിനി ടോമിന്റെ പോസ്റ്റ് .

### Related Links & Sources
- [Original Story Source](https://moviemax.in/news/99158/now-actor-tiny-recently-shared-a-photo-with-subi-suresh-and-wrote-a-heart-touching-note)