---
title: "തന്നോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് സുബി പോയത്; അമ്മയുടെ വാക്കുകൾ"
english_title: "Now, mother's words about Subi's last moments are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/99108/now-mothers-words-about-subis-last-moments-are-going-viral"
published_at: "2023-02-23T15:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f738aecd7aa_subi_mom.jpg"
keywords: []
---

# തന്നോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് സുബി പോയത്; അമ്മയുടെ വാക്കുകൾ

> **Lead Summary:** പ്രേക്ഷകരെ എന്നും ചിരിപ്പിച്ച പ്രിയ കലാകാരി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് മലയാളി പ്രേക്ഷകരും താരത്തിന്റെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും.

## Article Content

പ്രേക്ഷകരെ എന്നും ചിരിപ്പിച്ച പ്രിയ കലാകാരി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് മലയാളി പ്രേക്ഷകരും താരത്തിന്റെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും.

കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുബി ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങവേയാണ് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതും താരം മരണത്തിന് കീഴടങ്ങിയതും. 

ഇപ്പോഴിതാ, സുബിയുടെ അവസാന നിമിഷങ്ങളെ കുറിച്ചുള്ള അമ്മയുടെ വാക്കുകൾ വൈറലാവുകയാണ്.  തന്നോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് സുബി പോയതെന്നാണ് അമ്മ പറയുന്നത്. ഡോക്ടർമാർ കഴിയൊഴിഞ്ഞതിനെ കുറിച്ചും അമ്മ പറയുന്നുണ്ട്.

ശ്രീകണ്ഠൻ നായർ വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തോടായിരുന്നു അമ്മയുടെ വാക്കുകൾ. റിസ്‌ക്കാണെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞിരുന്നു. നിങ്ങള്‍ വേറെ ഓപ്ഷനുണ്ടെങ്കില്‍ നോക്കിക്കോളൂ, അവസ്ഥ മോശമായി കൊണ്ടിരിക്കുകയാണെന്നും പറഞ്ഞിരുന്നു.

ഏറ്റവും നല്ല ഡോക്ടറിനെ തന്നെയാണ് നമ്മള്‍ കാണിച്ചത്. മറ്റെവിടേക്കെങ്കിലും അങ്ങനെ കൊണ്ടുപോകാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല സുബി. ദേഹമാകെ നീര് വച്ചിരുന്നു. എന്നോട് സംസാരിച്ച് കൊണ്ടിരിക്കെയാണ് അവള്‍ പോയത് എന്നായിരുന്നു വാക്കുകൾ ഇടറി സുബിയുടെ അമ്മ പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/99108/now-mothers-words-about-subis-last-moments-are-going-viral)