---
title: "സുബിയുടെ അരികിൽ വിങ്ങിപ്പൊട്ടി നടി കുളപ്പുള്ളി ലീല"
english_title: "Actress Kulapulli Leela came to meet the late Subi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99065/actress-kulapulli-leela-came-to-meet-the-late-subi"
published_at: "2023-02-23T12:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7120e35f6c_kulappulli_leela_and_subi.jpg"
keywords: []
---

# സുബിയുടെ അരികിൽ വിങ്ങിപ്പൊട്ടി നടി കുളപ്പുള്ളി ലീല

> **Lead Summary:**  നടി സുബി സുരേഷിന്റെ വിഗോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ,മലയാളികളും ..കുളപ്പുള്ളി ലീലയ്ക്കൊപ്പമുള്ള സുബിയുടെ വീഡിയോകൾ എല്ലാം തന്നെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചതാണ് ....

## Article Content

 നടി സുബി സുരേഷിന്റെ വിഗോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ,മലയാളികളും ..കുളപ്പുള്ളി ലീലയ്ക്കൊപ്പമുള്ള സുബിയുടെ വീഡിയോകൾ എല്ലാം തന്നെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചതാണ് ....

ഇന്ന് രാവിലെ പൊതുദർശനത്തിന് വെച്ച സുബിയുടെ മൃതശരീരത്തിനടുത്ത് നിന്ന് വിങ്ങിപ്പൊട്ടി  നടി കുളപ്പുള്ളി ലീല . കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷ് അന്തരിച്ചത് .

**

ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചു .

പത്ത് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലാകും പൊതുദർശനം. തുടർന്ന് ചേരാനെല്ലൂർ പൊതുശ്മാശനത്തിലാണ് സംസ്കാരം. സുബിയുടെ മരണവാ‍‍ര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഇന്നലെ ആലുവയിലെ ആശുപത്രിയിലും സുബിയുടെ വീട്ടിലും എത്തിയത്.

സുബി സുരേഷിനൊപ്പം ഉള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ നടന്‍ മനോജ് കുമാറും സുബിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ്. നീ ഇനി ഈ ലോകത്തില്ലലോ എന്ന് ആലോചിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് മനോജ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

എവിടെ നിന്നാലും അവിടെയെല്ലാം പൊട്ടിച്ചിരികള്‍ കൊണ്ടും നിര്‍ത്താതെയുള്ള സംസാരങ്ങളും തമാശകളും കൊണ്ട് ആ സ്ഥലത്തിനെ പ്രകാശ പൂരിതമാക്കുന്ന അപൂര്‍വ്വ വ്യക്തിത്വം. മനസ്സില്‍ എന്ത് വിഷമമുണ്ടെങ്കിലും സുബിയുടെ മുഖത്ത് ഒരിയ്ക്കലും അത് ഏശാറില്ല.

**

**

**

സുബിയല്ലാതെ വേറൊരാള്‍ക്കും മലയാളക്കരയില്‍ ആ പരിപാടി ചെയ്യാന്‍ പറ്റില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. കുറച്ച് പ്രോഗ്രാംസ് ഞാന്‍ സുബിയുടെ ഒപ്പം പണ്ട് ചെയ്തിട്ടുണ്ട്. പിന്നീട് അങ്ങിനെ കോണ്ടാക്റ്റ് ഒന്നും ഇല്ലായിരുന്നു. പക്ഷെ, എപ്പോള്‍ എവിടെ വച്ച് കണ്ടാലും മനോജേട്ടാ എന്ന് വിളിച്ച് ഓടി അടുത്ത് വന്ന് കെട്ടിപ്പിടിക്കുന്ന പ്രിയ കൂട്ടുകാരി ഇനി ഈ ലോകത്ത് ഇല്ലല്ലോ എന്നാലോചിക്കുമ്പോള്‍. അത് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

നിനക്ക് പ്രണാമമോ, ആദരാഞ്ജലിയോ തരാന്‍ എനിക്ക് കഴിയില്ല. കാരണം, നീ എന്നും എന്റെ മനസ്സില്‍ ‘ജീവനോടെ’ തന്നെ ഇരിക്കട്ടേ. നിന്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന നിന്റെ അമ്മ എങ്ങിനെ ഇത് സഹിക്കും എന്നാലോചിച്ചിട്ട്. എല്ലാം ദൈവ നിശ്ചയം. ദൈവം തന്നെ അതിനുള്ള കരുത്തും കൊടുക്കട്ടേ. പ്രിയ അനിയത്തി ഒരിയ്ക്കലും മറക്കില്ല നിന്നെ. എന്നും നിറഞ്ഞ സ്‌നേഹം മാത്രം എന്നായിരുന്നു മനോജിന്റെ കുറിപ്പ്.**

### Related Links & Sources
- [Original Story Source](https://moviemax.in/news/99065/actress-kulapulli-leela-came-to-meet-the-late-subi)