---
title: "സെക്‌സ് സംബന്ധിച്ച കണ്ടന്റുകൾ താന്‍ ഇടുന്നത് പണത്തിന് വേണ്ടി മാത്രമല്ല;  അസ്ല മര്‍ലി"
english_title: "I don't post content about sex just for money; Asla Marli"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99037/i-dont-post-content-about-sex-just-for-money-asla-marli"
published_at: "2023-02-23T11:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f706437313f_asli.jpg"
keywords: []
---

# സെക്‌സ് സംബന്ധിച്ച കണ്ടന്റുകൾ താന്‍ ഇടുന്നത് പണത്തിന് വേണ്ടി മാത്രമല്ല;  അസ്ല മര്‍ലി

> **Lead Summary:** സോഷ്യൽ മീഡിയയിലെ താരമാണ് അസ്ല മര്‍ലി എന്ന ഹില. യൂട്യൂബ് വീഡിയോകളിലൂടെയാണ് അസ്ല മർലി താരമാകുന്നത്. പൊതു സമൂഹം ഇപ്പോഴും പറയാൻ മടിക്കുന്ന പല കാര്യങ്ങളും തുറന്ന് പറഞ്ഞാണ് അസ്ല ശ്രദ്ധനേടുന്നത്.

## Article Content

സോഷ്യൽ മീഡിയയിലെ താരമാണ് അസ്ല മര്‍ലി എന്ന ഹില. യൂട്യൂബ് വീഡിയോകളിലൂടെയാണ് അസ്ല മർലി താരമാകുന്നത്. പൊതു സമൂഹം ഇപ്പോഴും പറയാൻ മടിക്കുന്ന പല കാര്യങ്ങളും തുറന്ന് പറഞ്ഞാണ് അസ്ല ശ്രദ്ധനേടുന്നത്.

ലൈംഗിക ജീവിതത്തെ കുറിച്ചും, സെക്‌സ് എജുക്കേഷനെ കുറിച്ചും സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കേണ്ടതിനെ ആവശ്യകതയെ കുറിച്ചുമൊക്കെയുള്ള വീഡിയോകളാണ് അസ്ല ചെയ്യുന്നത്.

ഇപ്പോഴിതാ, താൻ ബിഗ് ബോസിൽ പോകുന്നുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾക്ക് മറുപടി പറയുകയാണ് അസ്ല മർലി. ബിഹൈൻഡ്വുഡ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. തന്റെ യൂട്യൂബ് ചാനലിനെ കുറിച്ചും അതിലെ കണ്ടന്റിനെ കുറിച്ചുമൊക്കെ അസ്ല സംസാരിക്കുന്നുണ്ട്.

സെക്‌സ് സംബന്ധിച്ച കണ്ടന്റുകൾ താന്‍ ഇടുന്നത് പണത്തിന് വേണ്ടി മാത്രമല്ല എന്നാണ് അസ്ല പറയുന്നത്. ഇതിലേക്ക് വരുമ്പോൾ പണം ഒരു പ്രധാന ഘടകം തന്നെയാണ്. യൂട്യൂബില്‍ നിന്ന് എപ്പോള്‍ മുതല്‍ നമുക്ക് ആദ്യത്തെ വരുമാനം കിട്ടിയോ അപ്പോള്‍ മുതല്‍, അത് വീണ്ടും കിട്ടാന്‍ നമ്മള്‍ ശ്രമിച്ചു കൊണ്ടിരിക്കും.

എന്നെ സംബന്ധിച്ച് പണത്തിന് അപ്പുറം ജനങ്ങള്‍ ഇത്തരം വീഡിയോകൾ കാണണം, അതിനെ കുറിച്ച് മനസ്സിലാക്കണം, അവബോധം ഉണ്ടാവണം എന്നൊക്കെയാണ്. അതിന് കൊടുക്കുന്ന തമ്പ്നെയിലുകൾ മാര്‍ക്കെറ്റിങ് ടെക്‌നിക്കിന്റെ ഭാഗം തന്നെയാണ്.

എന്റെ വീഡിയോ എല്ലാവരും കാണണം എന്ന ആഗ്രഹം എനിക്കുണ്ട്. കാരണം അത്രയും കഷ്ടപ്പെട്ടാണ് താൻ ഓരോന്നും ചെയ്യുന്നതെന്നും അസ്ല പറഞ്ഞു. പല ചാനലുകളും കണ്ടന്റ് ഒന്നും ഇല്ലാതിരുന്നിട്ടും തമ്പ്നെയിലുകൊണ്ട് കാഴ്ചക്കാരെ കൂട്ടുന്നത് കണ്ടിട്ടാണ് ഞാനും തമ്ബ്നെയിലിൽ എക്സൈറ്റിങ് സംഗതികൾ കൊണ്ടുവരാൻ തുടങ്ങിയത്.

സെക്‌സ് എജുക്കേഷനെ കുറിച്ചും സെക്‌സിനെ കുറിച്ചും ഞാന്‍ സംസാരിക്കുന്നത് കണ്ട് ഇത് എല്ലാം എന്റെ അനുഭവമാണെന്ന് പലരും കമന്റുകള്‍ ഇടുന്നവരുണ്ട്. ആദ്യം എനിക്ക് അതൊക്കെ കണ്ട് സങ്കടം വരുമായിരുന്നു. പക്ഷെ ഇപ്പോൾ ചിരിയാണ് വരുന്നത്, ഇത്രയും വിവരം ഇല്ലാത്തവരാണോ എനിക്ക് ചുറ്റും ഉള്ളത് എന്നോര്‍ത്ത്. വെറുതെ ഒന്നും ആർക്കും അങ്ങനെ വന്നിരുന്നു അനുഭവം പറയാൻ പറ്റില്ല, എന്നും അസ്ല പറയുന്നു.

എം എസ് ഡബ്ള്യു കഴിഞ്ഞതാണ് ഞാൻ. അതിന് പുറമെ സെക്‌സ് എജുക്കേഷനുമായി ബന്ധപ്പെട്ട എന്ത് കോഴ്‌സ് കണ്ടാലും പോയി ചേരുകയും, സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യും. ഒരു വീഡിയോ ചെയ്യുന്നതിന് മുൻപ് അതിനെക്കുറിച്ച് നല്ല രീതിയില്‍ ഗവേഷണം നടത്തുകയും, ഡോക്ടേഴുസുമായി സംസാരിക്കുകയും ചെയ്യാറുണ്ട്.

അല്ലാതെ വെറുതേ ഒരു ആര്‍ട്ടിക്കിള്‍ വായിച്ച് വന്ന് ഇടുന്നതൊന്നുമല്ല. പ്രണയത്തെ കുറിച്ചും അത്തരം ബന്ധങ്ങളെ കുറിച്ചുമൊക്കെ ഞാൻ പറയുന്നത് സ്വന്തം അനുഭവങ്ങളിൽ നിന്ന് തന്നെയാണ്. ഒപ്പം വായനയിൽ നിന്നും മറ്റും അറിയുന്ന കാര്യങ്ങളും പങ്കുവയ്ക്കും. അതുകൊണ്ട് തന്നെ റിലേഷന്‍ഷിപ്പിനെ കുറിച്ചും പ്രണയത്തെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചുമൊക്കെ ഞാന്‍ പറയുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയണം എന്നില്ല.

അതെല്ലാം എന്റെ കാഴ്ചപ്പാടില്‍ പറയുന്നതാണ്. മറ്റൊരാളുടെ കാഴ്ചപാട് അങ്ങനെ ആവണം എന്നില്ലെന്നും അസ്ല മർലി പറഞ്ഞു. ബിഗ്ഗ് ബോസില്‍ ഇത്തവണത്തെ പ്രഡിക്ഷന്‍ ലിസ്റ്റില്‍ താനും തന്റെ പേര് കണ്ടിരുന്നെന്ന് താരം പറഞ്ഞു. എന്നാൽ തനിക്ക് ഇതുവരെ വിളികൾ ഒന്നും വന്നിട്ടില്ലെന്നും ഉണ്ടാവുമോ ഇല്ലയോ എന്നൊന്നും അറിയില്ലെന്നും അസ്ല പറഞ്ഞു. താൻ വിവാഹം നോക്കുന്നുണ്ടെന്നും മാട്രിമോണിയൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും താരം പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/99037/i-dont-post-content-about-sex-just-for-money-asla-marli)