---
title: "ഷൂട്ടിംഗിനിടെ ലോറി നിയന്ത്രണംവിട്ടു; വിശാല്‍ സിനിമയുടെ സെറ്റില്‍ അപകടം"
english_title: "The lorry went out of control during the shoot; Accident on the sets of Vishal movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99031/the-lorry-went-out-of-control-during-the-shoot-accident-on-the-sets-of-vishal-movie"
published_at: "2023-02-23T11:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6ffc06ea64_vishal.jpg"
keywords: []
---

# ഷൂട്ടിംഗിനിടെ ലോറി നിയന്ത്രണംവിട്ടു; വിശാല്‍ സിനിമയുടെ സെറ്റില്‍ അപകടം

> **Lead Summary:** വിശാല്‍ സിനിമയുടെ സെറ്റില്‍ അപകടം. ലൊക്കേഷനിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറുകയായിരുന്നു. ‘മാര്‍ക്ക് ആന്റണി’ സിനിമയുടെ സെറ്റില്‍ ആണ് അപകടം നടന്നത്.

## Article Content

വിശാല്‍ സിനിമയുടെ സെറ്റില്‍ അപകടം. ലൊക്കേഷനിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറുകയായിരുന്നു. ‘മാര്‍ക്ക് ആന്റണി’ സിനിമയുടെ സെറ്റില്‍ ആണ് അപകടം നടന്നത്.

നിര്‍ണായകമായ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനിടെ നിയന്ത്രണംവിട്ട ലോറി സെറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പിന്നീട് അറിയിച്ചു.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിവരം അറിയിച്ച വിശാല്‍ ദൈവത്തിന് നന്ദി പറയുന്നതായും വ്യക്തമാക്കി. ഏതാനും സെക്കന്റുകള്‍ക്കും ഇഞ്ചിനുമുള്ള വ്യത്യാസത്തിലാണ് തനിക്ക് ജീവന്‍ തിരിച്ച് കിട്ടിയതെന്ന് വിശാല്‍ സെറ്റിലെ വീഡിയോ പങ്കുവച്ച് ട്വീറ്റ് ചെയ്തു.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്ന മാര്‍ക്ക് ആന്റണിയില്‍ എസ് ജെ സൂര്യ, സുനില്‍ എന്നിവരും അഭിനയിക്കുന്നു. അഭിനന്ദന്‍ രാമാനുജന്‍ ആണ് മാര്‍ക്ക് ആന്റണിയുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉമേഷ് രാജ്കുമാറാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. കനല്‍ കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. എസ് വിനോദ് കുമാറാണ് നിര്‍മാണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/99031/the-lorry-went-out-of-control-during-the-shoot-accident-on-the-sets-of-vishal-movie)