---
title: "ഒരിക്കല്‍ എന്റെ മകള്‍ രജനികാന്തിന്റെ നായികയായി തന്നെ അഭിനയിക്കും, അണ്ണാത്തെ പരാജയപ്പെട്ടതിനെ കുറിച്ച്  നടി"
english_title: "The actress is also about Anna's failure"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9903/the-actress-is-also-about-annas-failure"
published_at: "2021-11-10T17:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618bb1a314877_menaka.jpg"
keywords: []
---

# ഒരിക്കല്‍ എന്റെ മകള്‍ രജനികാന്തിന്റെ നായികയായി തന്നെ അഭിനയിക്കും, അണ്ണാത്തെ പരാജയപ്പെട്ടതിനെ കുറിച്ച്  നടി

> **Lead Summary:** ആദ്യകാല നായിക മേനക സുരേഷിന്റെ മകള്‍ കീര്‍ത്തി സുരേഷ് ഇന്ന് അമ്മയുണ്ടാക്കിയ പേരിനും മുകളില്‍ പേരും പ്രശസ്തിയും നേടിക്കൊണ്ടിരിയ്ക്കുകയാണ്. തമിഴിലും തെലുങ്കിലും മികച്ച ചിത്രങ്ങള്‍ ഒന്നൊന്നായി ചെയ്യുന്ന തിരക്കിലും കീര്‍ത്തി സുരേഷ് മലയാളത്തെ മറക്കുന്നില്ല. പക്ഷെ മലയാളത്തില്‍ ചെയ്യുമ്പോള്‍ അത് മികച്ചതില്‍ മികച്ചത് തന്നെ ആയിരിക്കണം എന്ന് കീര്‍ത്തിയ്ക്ക് നിര്‍ബന്ധമുണ്ട്.

## Article Content

ആദ്യകാല നായിക മേനക സുരേഷിന്റെ മകള്‍ കീര്‍ത്തി സുരേഷ് ഇന്ന് അമ്മയുണ്ടാക്കിയ പേരിനും മുകളില്‍ പേരും പ്രശസ്തിയും നേടിക്കൊണ്ടിരിയ്ക്കുകയാണ്. തമിഴിലും തെലുങ്കിലും മികച്ച ചിത്രങ്ങള്‍ ഒന്നൊന്നായി ചെയ്യുന്ന തിരക്കിലും കീര്‍ത്തി സുരേഷ് മലയാളത്തെ മറക്കുന്നില്ല. പക്ഷെ മലയാളത്തില്‍ ചെയ്യുമ്പോള്‍ അത് മികച്ചതില്‍ മികച്ചത് തന്നെ ആയിരിക്കണം എന്ന് കീര്‍ത്തിയ്ക്ക് നിര്‍ബന്ധമുണ്ട്.

രജനികാന്തിനൊപ്പം അഭിനയിച്ച അണ്ണാത്തെയാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ റിലീസ്. സ്റ്റൈല്‍ മന്നന്‍ നായകനായി എത്തിയ ചിത്രത്തില്‍ നയന്‍താരയാണ് നായികയായി അഭിനയിച്ചത്. എണ്‍പതുകളിലെ നായികമാരായ മീനയും കുശ്ബുവും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയപ്പോള്‍ രജനികാന്തിന്റെ സഹോദരിയുടെ വേഷത്തിലായിരുന്നു കീര്‍ത്തി സുരേഷിന്റെ രംഗപ്രവേശനം.

വന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഇപ്പോള്‍ അണ്ണാത്തെ എന്ന ചിത്രത്തെ കുറിച്ചും മകള്‍ കീര്‍ത്തി സുരേഷ് രജനികാന്തിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും പ്രതികരിച്ചിരിയ്ക്കുകയാണ് അമ്മ മേനക സുരേഷ്. വീണ്ടും ഒരിക്കല്‍ കൂടെ എന്റെ മകള്‍ കീര്‍ത്തി രജനികാന്തിനൊപ്പം അഭിനയിക്കും എന്നും, സഹോദരി ആയിട്ടല്ല, നായികയായി തന്നെ അഭിനയിക്കും എന്നുമാണ് മേനക പറഞ്ഞിരിയ്ക്കുന്നത്. 1981 ല്‍ റിലീസ് ചെയ്ത നെട്രികണ്‍ എന്ന ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി അഭിനയിച്ച നടിയാണ് മേനക സുരേഷ്.

രജനികാന്തിന്റെ അണ്ണാത്തെ എന്ന ചിത്രം പരാജയപ്പെട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍, രജനി സാറിന്റെ തിരഞ്ഞെടുക്കളെ കുറിച്ച് നമ്മള്‍ അഭിപ്രായം പറയരുത് എന്നായിരുന്നു മേനകയുടെ മറുപടി. നായകനായി അഭിനയിക്കണം എന്ന് രജനികാന്ത് ആഗ്രഹിക്കുന്നിടത്തോളം അദ്ദേഹം അങ്ങനെ തന്നെ അഭിനയിക്കട്ടെ. സിനിമകള്‍ എന്റര്‍ടൈന്‍മെന്റ് ആണ്. അതിനെ അങ്ങനെ തന്നെ ആസ്വദിയ്ക്കുക - മേനക പറഞ്ഞു.

മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കീര്‍ത്തി സുരേഷിന്റെ അടുത്ത ചിത്രം സാനികായിതം ആണ്. സംവിധായകന്‍ സെല്‍വരാഘവന്‍ ആദ്യമായി കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തില്‍, വളരെ അധികം അഭിനയ സാധ്യതകളുള്ള കഥാപാത്രമായിട്ടാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. മറ്റൊരു പുരസ്‌കാരം ഈ ചിത്രം നടിയ്ക്ക് നേടികൊടുക്കും എന്നും കീര്‍ത്തി സുരേഷിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/9903/the-actress-is-also-about-annas-failure)