---
title: "സുബിയുടെ അപ്രതീക്ഷിത വിയോഗം, വധുവിന്റെ വിയോഗം താങ്ങാൻ ആവാതെ രാഹുൽ"
english_title: "Unexpected death of Subi, Rahul could not bear the death of his bride"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98994/unexpected-death-of-subi-rahul-could-not-bear-the-death-of-his-bride"
published_at: "2023-02-23T08:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6dca4d8e32_subi_and_rahul.jpg"
keywords: []
---

# സുബിയുടെ അപ്രതീക്ഷിത വിയോഗം, വധുവിന്റെ വിയോഗം താങ്ങാൻ ആവാതെ രാഹുൽ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു സുബി സുരേഷ്. വളരെ ചെറിയ പ്രായത്തിൽ തന്നെ മിമിക്രി മേഖലയിലേക്ക് വന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. ടെലിവിഷൻ മേഖലയിലൂടെയാണ് താരം കാര്യമായി തിളങ്ങിയത്. നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു സുബി സുരേഷ്. വളരെ ചെറിയ പ്രായത്തിൽ തന്നെ മിമിക്രി മേഖലയിലേക്ക് വന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. ടെലിവിഷൻ മേഖലയിലൂടെയാണ് താരം കാര്യമായി തിളങ്ങിയത്. നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം താരം ഇത്രയും കാലമായിട്ടും വിവാഹം ചെയ്തിരുന്നില്ല. എന്താണ് വിവാഹം ചെയ്യാത്തത് എന്ന ചോദ്യത്തിന് താരം കൃത്യമായ ഒരു ഉത്തരം നൽകിയിട്ടുണ്ടായിരുന്നില്ല. എന്നാൽ അടുത്തിടെ ഫ്ലവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ താരം പങ്കെടുത്തപ്പോൾ തന്റെ വിവാഹം ഉടൻ ഉണ്ടായേക്കും എന്നായിരുന്നു താരം പറഞ്ഞത്. തന്റെ പ്രതിശ്രുത വരൻ രാഹുലാണ് എന്നും താരം വെളിപ്പെടുത്തി.

രാഹുൽ തനിക്കുവേണ്ടി ഏഴ് പവന്റെ താലിമാലയുമായി കാത്തിരിക്കുകയാണ് എന്നായിരുന്നു ഈ പരിപാടികൾ പറഞ്ഞത്. ഇപ്പോൾ സുബിയെ അവസാനമായി ഒരു നോക്ക് കാണുവാൻ വേണ്ടി രാഹുൽ എത്തിയിരിക്കുകയാണ്. 41 വയസ്സ് ആയിരുന്നു ഇവരുടെ പ്രായം.

കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ഇവർ ഇപ്പോൾ നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നത്. അതേസമയം സുബി ഒരു വിവാഹം ചെയ്തു കാണണം എന്നത് കലാഭവൻ മണിയുടെയും ഒരു ആഗ്രഹമായിരുന്നു. നിൻറെ വിവാഹത്തിന് 10 പവൻ സ്വർണം ഞാൻ നൽകും എന്നായിരുന്നു കലാഭവൻ മണി അന്ന് പറഞ്ഞത്.

ഒരുപാട് ആലോചനകൾ താരത്തിന് വന്നിരുന്നു. എന്നാൽ ഒന്നും ഉറപ്പിക്കുവാൻ താരത്തിന് സാധിച്ചിരുന്നില്ല. കലാ രംഗത്ത് തന്നെയാണ് രാഹുലും പ്രവർത്തിക്കുന്നത്. വർഷങ്ങളായി ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു.

വിവാഹം കഴിക്കുവാൻ താല്പര്യമുണ്ട് എന്ന് രാഹുൽ തന്നെയായിരുന്നു പറഞ്ഞത്. നടി അതിന് സമ്മതിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാരും സമ്മതം മൂടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ നടിയുടെ എല്ലാ കാര്യങ്ങളും നോക്കുവാൻ രാഹുലും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/98994/unexpected-death-of-subi-rahul-could-not-bear-the-death-of-his-bride)