---
title: "അനുഷ്കയ്ക്ക് എന്താണ് സംഭവിച്ചത്? പുതിയ ചിത്രം കണ്ട് ഞെട്ടി ആരാധകർ"
english_title: "What happened to Anushka? Fans are shocked to see the new picture"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98961/what-happened-to-anushka-fans-are-shocked-to-see-the-new-picture"
published_at: "2023-02-22T22:46:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6502c4406f_anushka_3.jpg"
keywords: []
---

# അനുഷ്കയ്ക്ക് എന്താണ് സംഭവിച്ചത്? പുതിയ ചിത്രം കണ്ട് ഞെട്ടി ആരാധകർ

> **Lead Summary:** തെന്നിന്ത്യൻ സിനിമകളിൽ വൻ താരമൂല്യമുളള നടിയാണ് അനുഷ്ക ഷെട്ടി, കർണാടകക്കാരിയായ അനുഷ്ക തെലുങ്ക് സിനിമകളിലാണ് കൂടുതൽ തിളങ്ങിയത്. യോ​ഗ പരിശീലകയായി പ്രവർത്തിക്കുമ്പോഴാണ് അനുഷ്ക സിനിമാ രം​ഗത്തേക്ക് വരുന്നത്. സൂപ്പർ താരങ്ങൾക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിയുന്ന സ്ക്രീൻ പ്രസൻസാണ് അനുഷ്കയെ വ്യത്യസ്തയാക്കിയത്.

## Article Content

തെന്നിന്ത്യൻ സിനിമകളിൽ വൻ താരമൂല്യമുളള നടിയാണ് അനുഷ്ക ഷെട്ടി, കർണാടകക്കാരിയായ അനുഷ്ക തെലുങ്ക് സിനിമകളിലാണ് കൂടുതൽ തിളങ്ങിയത്. യോ​ഗ പരിശീലകയായി പ്രവർത്തിക്കുമ്പോഴാണ് അനുഷ്ക സിനിമാ രം​ഗത്തേക്ക് വരുന്നത്. സൂപ്പർ താരങ്ങൾക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിയുന്ന സ്ക്രീൻ പ്രസൻസാണ് അനുഷ്കയെ വ്യത്യസ്തയാക്കിയത്.

തുടക്ക കാലത്ത് ​ഗ്ലാമറസായി അഭിനയിക്കാനും അനുഷ്ക മടി കാണിച്ചില്ല. ​ഗാന രം​ഗങ്ങളിലൂടെ അനുഷ്ക ഷെട്ടി ഒരുകാലത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. തെലുങ്കിൽ നിന്നാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ നടിക്ക് ലഭിച്ചത്. കരിയറിൽ ആദ്യ വഴിത്തിരാവാകുന്ന അരുദ്ധതി, പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി നേടിക്കൊടുത്ത ബാഹുബലി എന്നീ ഹിറ്റുകൾ അനുഷ്കയ്ക്ക് നൽകിയത് തെലുങ്ക് സിനിമയാണ്.

തമിഴിൽ നയൻതാരയ്ക്കുള്ള താരമൂല്യം തെലുങ്കിൽ അനുഷ്ക ഷെട്ടിക്കുണ്ട്. ബാഹുബലി എന്ന സിനിമയാണ് അനുഷ്കയുടെ താരമൂല്യം കുത്തനെയുയരാൻ കാരണമായത്. രാജകീയ വേഷങ്ങളിൽ മറ്റാരേക്കാളും തിളങ്ങുന്ന നടിയാണ് അനുഷ്ക. ബാഹുബലിക്ക് ശേഷം ഒപ്പമഭിനയിച്ച പല താരങ്ങളും തുടരെ സിനിമകൾ ചെയ്തെങ്കിലും അനുഷ്കയെ പിന്നീട് അധികം സിനിമകളിൽ കണ്ടിട്ടില്ല.

നടിയുടെ കരിയറിൽ എന്താണ് സംഭവിച്ചതെന്ന് പലപ്പോഴും ചോദ്യം വരാറുണ്ട്. ചിലർ നടി സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തിയതാണെന്ന് പറയുമ്പോൾ ചിലരാവട്ടെ നടിയുടെ വണ്ണമാണ് കരിയറിൽ വില്ലനാവുന്നതെന്ന് പറയുന്നു. സൈസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അനുഷ്ക ഷെട്ടി ശരീര ഭാരം കൂട്ടിയത്. കേന്ദ്ര കഥാപാത്രമായ ഈ സിനിമയിൽ നടിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു.

അതിനാലാണ് കരിയറിന്റെ മികച്ച സമയത്ത് നിൽക്കുന്ന സമയത്ത് നടി വണ്ണം കൂട്ടിയത്. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മാത്രവുമല്ല പഴയ മെലിഞ്ഞ ശരീരത്തിലേക്ക് പോവാൻ അനുഷ്കയ്ക്ക് കഴിഞ്ഞതുമില്ലത്രെ. ഇപ്പോഴിതാ നടിയുടെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

മഹാശിവരാത്രിക്ക് കുടുംബത്തോടൊപ്പം ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു അനുഷ്ക ഷെട്ടി. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടി വല്ലാതെ തടി വെച്ചെന്ന് ചിലർ കമന്റ് ചെയ്തു . വണ്ണം കുറച്ച് പഴയ പോലെ സിനിമകളിൽ സജീവമാവൂയെന്നും ചിലർ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/98961/what-happened-to-anushka-fans-are-shocked-to-see-the-new-picture)