---
title: "ആ സന്തോഷവാര്‍ത്ത പങ്കുവെച്ച് മീര അനില്‍; വാർത്ത ഏറ്റെടുത്ത് ആരാധകർ"
english_title: "Meera Anil shared the good news; Fans took the news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98956/meera-anil-shared-the-good-news-fans-took-the-news"
published_at: "2023-02-22T22:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f645119e0d3_meera_1.jpg"
keywords: []
---

# ആ സന്തോഷവാര്‍ത്ത പങ്കുവെച്ച് മീര അനില്‍; വാർത്ത ഏറ്റെടുത്ത് ആരാധകർ

> **Lead Summary:** അവതരണത്തില്‍ കഴിവ് തെളിയിച്ച താരമാണ് മീര അനില്‍. കോമഡി സ്റ്റാര്‍സിന്റെ വേദിയിലാണ് മീര അവതാരികയായി ആണ് പ്രേക്ഷകര്‍ക്ക് മീരയെ പരിചയം . എന്നാല്‍ തുടര്‍ന്ന് മറ്റു പരിപാടികളിലേക്കും താരമെത്തി. പത്തനംതിട്ട സ്വദേശിയായ വിഷ്ണുവിനെയാണ് മീര വിവാഹം കഴിച്ചത്. വിവാഹശേഷം ഒന്നിച്ച് വീഡിയോയില്‍ ഇവര്‍ എത്താറുണ്ട്.

## Article Content

അവതരണത്തില്‍ കഴിവ് തെളിയിച്ച താരമാണ് മീര അനില്‍. കോമഡി സ്റ്റാര്‍സിന്റെ വേദിയിലാണ് മീര അവതാരികയായി ആണ് പ്രേക്ഷകര്‍ക്ക് മീരയെ പരിചയം . എന്നാല്‍ തുടര്‍ന്ന് മറ്റു പരിപാടികളിലേക്കും താരമെത്തി. പത്തനംതിട്ട സ്വദേശിയായ വിഷ്ണുവിനെയാണ് മീര വിവാഹം കഴിച്ചത്. വിവാഹശേഷം ഒന്നിച്ച് വീഡിയോയില്‍ ഇവര്‍ എത്താറുണ്ട്.

മീര പങ്കുവെക്കുന്ന ഒട്ടുമിക്ക വീഡിയോസിലും ഭര്‍ത്താവ് വിഷ്ണുവും ഉണ്ടാവാറുണ്ട്. ഏറ്റവും ഒടുവില്‍ താരം പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ വീട്ടിലെ മുയലുകളെ കുറിച്ചാണ് മീര പറയുന്നത്. വിഷ്ണുവിന്റെ മടിയില്‍ ഇരിക്കുന്ന മുയല്‍ കുഞ്ഞുങ്ങളുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കുടുംബം വലുതാകുന്നു എന്ന ക്യാപ്ഷന്‍ കൊടുത്ത് സോഷ്യൽ മീഡിയയിൽ പങ്കു വച്ചത് .

ക്യാപ്ഷന്‍ കണ്ടതോടെ മീര ഗര്‍ഭിണിയാണെന്നാണ് ആരാധകര്‍ ആദ്യം കരുതിആരാധകർ. വീഡിയോ ഓപ്പണ്‍ ചെയ്തപ്പോഴാണ് കാര്യം പിടികിട്ടിയത്.പുതിയ വീഡിയോയില്‍ ഓരോ മുയലുകളെ കുറിച്ച് താരം പറയുന്നുണ്ട്. എന്തായാലും താരം പങ്കിട്ട പുത്തന്‍വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

അതേസമയം കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയാണ് മീരയുടെ കരിയര്‍ മാറ്റിമറിച്ചത്. നടിയുടെ വിവാഹം എല്ലാം വലിയ വാര്‍ത്തയായിരുന്നു. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/98956/meera-anil-shared-the-good-news-fans-took-the-news)