വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ മത്സരാർത്ഥികൾക്ക് മുന്നില്‍ വരും.വരവിന് മുൻപ് മത്സരാർത്ഥികൾക്ക് രസകരമായൊരു ടാസ്ക്ക് കൊടുത്തിരിക്കുകയാണ് ബിഗ് ബോസ്. ദൃശ്യം 2 ന്റെ പരസ്യം ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. ഭാഗ്യലക്ഷ്മിയായിരുന്നു പരസ്യം എല്ലാവർക്കുമായി തുറന്നുകാണിച്ചത്.ദൃശ്യം 2 വരുന്നതിനെക്കുറിച്ചും മുന്നണിയിലും പിന്നണിയിലുമൊക്കെയായി പ്രവർത്തിക്കുന്നവരെക്കുറിച്ചും ബിഗ് ബോസ് മത്സരാർത്ഥികളോട് പറഞ്ഞിരുന്നു. മണിക്കുട്ടനായിരുന്നു രസകരമായ ടാസ്ക്കിനെക്കുറിച്ച് വായിച്ചത്.
ദൃശ്യം 2ന്റെ കഥ എങ്ങനെയായിരിക്കുമെന്ന് അവതരിപ്പിക്കാനായിരുന്നു ബിഗ് ബോസ് നിർദേശിച്ചത്. 4 പേരടങ്ങുന്ന ടീമായി വേണംം ടാസ്ക്ക് ചെയ്യാൻ. മോഹൻലാലിന് മുന്നിൽ കഥ അവതരിപ്പിക്കാം. തിരഞ്ഞെടുക്കുന്ന ടീമിന് സമ്മാനമുണ്ടായിരിക്കുമെന്നും ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്.
A task for Bigg Boss contestants who went unnoticed while talking about Outer World Scene 2