അമ്മയെ കെട്ടിപ്പിടിച്ച് പത്ത് പവന്‍റെ കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചു; നടക്കാതെപോയ ഒരു വാക്ക്, അന്ന് സുബി പറഞ്ഞത്

അമ്മയെ കെട്ടിപ്പിടിച്ച് പത്ത് പവന്‍റെ കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചു; നടക്കാതെപോയ ഒരു വാക്ക്, അന്ന് സുബി പറഞ്ഞത്
2023-02-22T15:42:00 | By Susmitha Surendran

കോമഡി ആസ്വദിക്കുന്നവര്‍ക്ക് പ്രിയങ്കരിയായിരുന്നു സുബി സുരേഷ് എങ്കില്‍ അതിലുമെത്രയോ പ്രിയപ്പെട്ടവളായിരുന്നു സഹപ്രവര്‍ത്തകരെ സംബന്ധിച്ച് അവര്‍. ധര്‍മ്മജനും രമേശ് പിഷാരടിയുമൊക്കെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഒരിക്കലെങ്കിലും ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് മറക്കാനാവാത്ത സാന്നിധ്യമായിരുന്നു സുബി.

കലാഭവന്‍ മണിക്ക് സഹോദരതുല്യമായ ബന്ധം ഉണ്ടായിരുന്നു സുബിയോട്. വിവാഹം നടക്കുന്ന സമയത്ത് തന്‍റെ വക 10 പവന്‍ നല്‍കുമെന്ന് അദ്ദേഹം സുബിയോടും സുബിയുടെ അമ്മയോടുമൊക്കെ പലകുറി പറഞ്ഞിട്ടുണ്ട്. സുബി സുരേഷ് തന്നെയാണ് ഒരു ചാനല്‍ പരിപാടിക്കിടെ തന്‍റെ മനസ് തൊട്ട ഇക്കാര്യം ഓര്‍ത്തെടുത്തത്.

കലാഭവന്‍ മണിയെക്കുറിച്ച് സുബി സുരേഷ് പറഞ്ഞത്..

"പുള്ളിക്കാരന് എന്നോട് വലിയ ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല ആദ്യം. 2010 ല്‍ ഒരു അമേരിക്കന്‍ ട്രിപ്പ് ഉണ്ടായിരുന്നു. സ്ഥിരമായി ചെയ്തിരുന്ന സിനിമാറ്റിക് ഡാന്‍സിനു പകരം കണ്ടംപററി ഡാന്‍സ് ആണ് ഞാന്‍ അവിടെ ചെയ്തത്. ആ പ്രോഗ്രാമില്‍ എനിക്ക് ആകെ എട്ട് എന്‍ട്രികള്‍ ഉണ്ടായിരുന്നു.

ഡാന്‍സില്‍ എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ദിലീപേട്ടന്‍, നാദിര്‍ഷക്ക അവര്‍ക്കൊക്കെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്‍റെ ഡാന്‍സ് നടക്കുമ്പോള്‍ വേദിയുടെ സൈഡില്‍ നിന്ന് ഇവര്‍ പ്രാർത്ഥിക്കുമായിരുന്നു. അത് കഴിയുമ്പോള്‍ മോള്‍ അടുത്തതിന് റെഡി ആയിക്കോ എന്നും പറയും.

ആ വേദിയില്‍ വച്ചാണ് മണിച്ചേട്ടന്‍ എന്നെ മനസിലാക്കിയതെന്ന് തോന്നുന്നു. ധര്‍മ്മജനില്‍ നിന്നും കലാഭവന്‍ ഷാജോണില്‍ നിന്നുമൊക്കെയാണ് എന്‍റെ ജീവിതത്തെക്കുറിച്ച് മണിച്ചേട്ടന്‍ അറിയുന്നത്. തന്നെപ്പോലെ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഒരാള്‍ എന്നാവും അദ്ദേഹം മനസിലാക്കിയത്. നീ എന്താണ് കല്യാണം കഴിക്കാത്തതെന്ന് ഒരു ദിവസം എന്നോട് ചോദിച്ചു.

അങ്ങനെ വന്നില്ല ചേട്ടാ എന്ന് പറഞ്ഞു. എത്രയും പെട്ടെന്ന് ഒരു കല്യാണം കഴിച്ച് സെറ്റില്‍ഡ് ആവണമെന്നും അത് അമ്മയ്ക്ക് ഒരു അത്താണി ആവുമെന്നും പറഞ്ഞു. നിന്‍റെ കല്യാണം നടക്കുകയാണെങ്കില്‍ പത്ത് പവന്‍ ഞാന്‍ തരുമെന്നും പറഞ്ഞു. ഞാനത് കേട്ട് അങ്ങ് വിട്ടുകളഞ്ഞു.

പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് നിന്‍റെ അമ്മയെ വിളിച്ചിട്ട് എനിക്ക് ഫോണ്‍ തരണമെന്ന് പറഞ്ഞു. അമ്മേ എത്രയും പെട്ടെന്ന് ഇവളുടെ കല്യാണം നടത്തണമെന്ന് അമ്മയോടും പറഞ്ഞു. പത്ത് പവന്‍റെ കാര്യവും പറഞ്ഞു. 45 ദിവസത്തിനു ശേഷം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ എന്നെ വിളിക്കാന്‍ അച്ഛനും അമ്മയും വന്നിരുന്നു.

10നേരത്തെ ഇവളെ എനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും അഹങ്കാരിയാണെന്നാണ് കരുതിയിരുന്നതെന്നും പറഞ്ഞു. അമ്മയെ കെട്ടിപ്പിടിച്ച് പത്ത് പവന്‍റെ കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചു. പത്ത് പവന്‍റെ കാര്യമൊന്നുമല്ല, പുള്ളിക്കാരന്‍ അങ്ങ് പോയില്ലേ.."

Content Highlight: He hugged his mother and reminded him again about Ten Pawan; A word that didn't work, Subi said that day

Next TV

Related Stories
മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

Jul 14, 2026 10:56 AM

മതം മാറിയ മാധവിക്കുട്ടിയെ നോർത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടിയാണ്; 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ട്: കമൽ

മഞ്ജു വാര്യർ ചിത്രം 'ആമി'യിൽ നിന്ന് വിദ്യ ബാലൻ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ. മതം മാറിയ മാധവിക്കുട്ടിയുടെ കഥയായതിനാൽ നോർത്ത്...

Read More >>
'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

Jul 14, 2026 09:38 AM

'ഇതെന്ത് നാട്!' അക്ഷരം തിരുത്തിയത് ബാലാവകാശ ലംഘനമോ? കെ.ടി. ജലീലിനെ പിന്തുണച്ച് മാലാ പാർവതി

കെ.ടി. ജലീൽ കുട്ടിയെക്കൊണ്ട് വാക്ക് തെറ്റിച്ചു പറയിപ്പിച്ച സംഭവത്തിൽ ബാലാവകാശ ലംഘന ആരോപണത്തെ തള്ളി നടി മാലാ...

Read More >>
'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം' ഒരു മകളല്ലേ ഉള്ളൂ, അവൾക്ക് മര്യാദ പറഞ്ഞു കൊടുത്തൂടെ?മഞ്ജു പിള്ളയുടെ മകൾക്കെതിരെ വ്ലോഗറുടെ ബോഡി ഷെയിമിങ്, സോഷ്യൽ മീഡിയയിൽ കനത്ത തിരിച്ചടി

Jul 14, 2026 09:28 AM

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം' ഒരു മകളല്ലേ ഉള്ളൂ, അവൾക്ക് മര്യാദ പറഞ്ഞു കൊടുത്തൂടെ?മഞ്ജു പിള്ളയുടെ മകൾക്കെതിരെ വ്ലോഗറുടെ ബോഡി ഷെയിമിങ്, സോഷ്യൽ മീഡിയയിൽ കനത്ത തിരിച്ചടി

മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെതിരെ വ്ലോഗർ ഷെഫീന ബീവിയുടെ വിമർശനം. 'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം' എന്ന് ഷെഫീന. വസ്ത്രധാരണത്തിന്റെ പേരിൽ...

Read More >>
'അന്ന് ആലോചിച്ചിട്ടുണ്ട്, എന്തിനാ ഈ പെണ്ണ് എപ്പോഴും കരയുന്നത്' ; ചിരിയോടെ പഴയ കഥാപാത്രങ്ങളെ ട്രോളി നടി ഭാവന

Jul 13, 2026 04:26 PM

'അന്ന് ആലോചിച്ചിട്ടുണ്ട്, എന്തിനാ ഈ പെണ്ണ് എപ്പോഴും കരയുന്നത്' ; ചിരിയോടെ പഴയ കഥാപാത്രങ്ങളെ ട്രോളി നടി ഭാവന

തുടക്കകാലത്ത് പല കഥാപാത്രങ്ങളുമായി കണക്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് നടി ഭാവന. ക്രോണിക് ബാച്ചിലറിലെ സന്ധ്യയെയും സ്വപ്നക്കൂടിലെ...

Read More >>
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
Top Stories

News Roundup