---
title: "വിടവാങ്ങിയത് മലയാളികളുടെ ചിരിക്കുടുക്ക; കലാരംഗത്തേക്ക് മിമിക്രിയിലൂടെ"
english_title: "Through Mimicry to Art; The movie world is in shock"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98773/through-mimicry-to-art-the-movie-world-is-in-shock"
published_at: "2023-02-22T11:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5ac62bc243_subi_suresh_1.jpg"
keywords: []
---

# വിടവാങ്ങിയത് മലയാളികളുടെ ചിരിക്കുടുക്ക; കലാരംഗത്തേക്ക് മിമിക്രിയിലൂടെ

> **Lead Summary:** നടി സുബി സുരേഷിന്റയെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഓരോ മലയാളികളും .. നല്ല നല്ല വേഷങ്ങളിലൂടെയും കോമഡികളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സുബി . കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ അത്രയേറെ പ്രിയപ്പെട്ട താരമായിരുന്നു . കോമഡി പരിപാടിയിലെ നിറ സാന്നിധ്യമായിരുന്നു സുബി .**

## Article Content

നടി സുബി സുരേഷിന്റയെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഓരോ മലയാളികളും .. നല്ല നല്ല വേഷങ്ങളിലൂടെയും കോമഡികളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സുബി . കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ അത്രയേറെ പ്രിയപ്പെട്ട താരമായിരുന്നു . കോമഡി പരിപാടിയിലെ നിറ സാന്നിധ്യമായിരുന്നു സുബി .**

രാവിലെ 9.35ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സുരേഷ്- അംബിക ദമ്പതികളുടെ മകളായി ജനനം. തൃപ്പൂണിത്തുറ ഗവൺമെന്‍റ് സ്കൂളിലും എറണാകുളം സെന്‍റ് തെരേസാസ് സ്കൂളിലും കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കി.

സ്കൂൾ പഠനസമയത്ത് നർത്തകിയായി. മിനി സ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്ത സുബി, 'സിനിമാല' എന്ന കോമഡി പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. എബി സുരേഷ് സഹോദരനാണ്.

വനിതാ സാന്നിധ്യം വളരെ കുറവുള്ള മിമിക്രി രംഗത്തു കൂടിയാണ് സുബി സുരേഷ് കലാരംഗത്തേക്ക് കടന്നുവന്നത്. നിരവധി വേദികളിൽ തിളങ്ങി ചലച്ചിത്ര, ടെലിവിഷൻ, മിമിക്രി രംഗത്ത് മുൻപന്തിയിലെത്തി.

പിന്നീട് ടെലിവിഷൻ ഷോകളിലും സ്റ്റേജ് ഷോകളിലും ഒഴിവാക്കാൻ സാധിക്കാത്ത കലാകാരിയായി സുബി മാറി. 2006ൽ രാജസേനൻ സംവിധാനം ചെയ്ത 'കനകസിംഹാസനം' എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്.

എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണതത്ത, ഡ്രാമ അടക്കം 20ലധികം സിനിമകളിൽ അഭിനയിച്ചു. ചാനലുകളിലും സ്റ്റേജ് ഷോകളിലും ആയി നിരവധി സ്കിറ്റുകൾ വിവിധതരത്തിലുള്ള കോമഡി റോഡുകൾ സുബി ചെയ്തിട്ടുണ്ട്  . സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചു കുട്ടികളുടെ പരിപാടിയുടെ അവതാരികയായിരുന്നു സുബി.

**

കോമഡി പരിപാടിയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് സുബിസുരേഷ് . ഇപ്പോഴിതാ താരത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും മലയാളികളും .

കരൾ രോഗത്തെ തുടർന്നാണ് മരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.  

പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍ പരിചിതമായ മുഖമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി.

അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി.കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/98773/through-mimicry-to-art-the-movie-world-is-in-shock)