---
title: " വയറിന് വല്ലാത്ത ഭാരവും ഇടയ്ക്ക് ചെറിയ വേദനയുമുണ്ട്; രാത്രിയിലൊന്നും ഉറങ്ങാൻ പറ്റുന്നില്ല'; മഷൂറ"
english_title: "Abdominal heaviness and slight pain at intervals; Can't sleep at night'; Mashura"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98758/abdominal-heaviness-and-slight-pain-at-intervals-cant-sleep-at-night-mashura"
published_at: "2023-02-22T10:24:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5a028ed50b_mashoora.jpg"
keywords: []
---

#  വയറിന് വല്ലാത്ത ഭാരവും ഇടയ്ക്ക് ചെറിയ വേദനയുമുണ്ട്; രാത്രിയിലൊന്നും ഉറങ്ങാൻ പറ്റുന്നില്ല'; മഷൂറ

> **Lead Summary:** ബഷീർ ബഷിയുടെ കുടുംബത്തിലെ വളരെ കുറച്ച് ദിവസങ്ങൾ കൂടി കഴിയുമ്പോൾ ഒരു കുഞ്ഞ് കൂടി വരും. ഒമ്പത് മാസം പൂർത്തിയാക്കി ഏത് നേരവും തന്റെ കുഞ്ഞിന്റെ വരവിനായുള്ള കാത്തരിപ്പിലാണ് മഷൂറ ബഷീർ. ​

## Article Content

ബഷീർ ബഷിയുടെ കുടുംബത്തിലെ വളരെ കുറച്ച് ദിവസങ്ങൾ കൂടി കഴിയുമ്പോൾ ഒരു കുഞ്ഞ് കൂടി വരും. ഒമ്പത് മാസം പൂർത്തിയാക്കി ഏത് നേരവും തന്റെ കുഞ്ഞിന്റെ വരവിനായുള്ള കാത്തരിപ്പിലാണ് മഷൂറ ബഷീർ. ​

ഇപ്പോഴിതാ ഒമ്പതാം മാസം പൂർത്തീകരിച്ച സാഹചര്യത്തിൽ പെട്ടന്ന് ഒരു സിടിജി സ്കാനിന് വിധേയയാകേണ്ടി വന്നതിന്റെ വിശേഷങ്ങളും കുഞ്ഞിന്റെ അവസ്ഥയെ കുറിച്ചുമെല്ലാമാണ് പുതിയ വീഡിയോയിൽ മഷൂറ പറയുന്നത്.

താൻ രണ്ട് ദിവസമായി വളരെ അധികം അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്നും മഷൂറ പുതിയ വീഡിയോയിൽ പറഞ്ഞു. 'രണ്ട് ദിവസമായി കുറച്ച് അധികം ബുദ്ധിമുട്ടുകളുണ്ട്. രാത്രിയിലൊന്നും ഉറങ്ങാൻ പറ്റുന്നില്ല.'

'ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകളുണ്ട്. വയറിന് വല്ലാത്ത ഭാരവും ഇടയ്ക്ക് ചെറിയ വേദനയുമുണ്ട്. ഡോക്ടറോട് ഇതെ കുറിച്ച് സംസാരിച്ച ശേഷം ഫെബ്രുവരിയിൽ ഡെലിവറി നടത്താൻ പറ്റുമോ എന്നത് ചോദിക്കും.' 'കുഴപ്പങ്ങളൊന്നുമില്ല മാർച്ച് വരെ കാത്തിരിക്കുന്നതിൽ തെറ്റില്ലെന്ന് ഡോക്ടർ പറഞ്ഞാൽ തീർച്ചയായും ഞങ്ങൾ അത് വരെ കാത്തിരിക്കും. ഒരാഴ്ച കൂടി അല്ലേയുള്ളു. അല്ലെങ്കിൽ രണ്ട് ദിവസം കഴിയുമ്പോൾ ആശുപത്രിയിൽ അഡ്മിറ്റാകും.'

'രാവിലെ എണീറ്റപ്പോൾ മുതൽ പലവിധ അസ്വസ്ഥതകളുണ്ട്. ബേബിയുടെ മൂവ്മെന്റ് അറിയാനും ഹാർട്ട് ബീറ്റ് അറിയാനും വേണ്ടി സിടിജി സ്കാൻ കൂടി നടത്തി' മഷൂറ പറഞ്ഞു. 'ഇനി ഒരാഴ്ച കൂടിയുണ്ട്. അതുകൊണ്ട് അതിനിടയിൽ ഒരു വട്ടം കൂടി ചെക്കപ്പിന് വരേണ്ടി വരും.' 'നമ്മൾ നേരത്തെ തീരുമാനിച്ച ഡേറ്റ് പോലെ മാർച്ച് ഒന്നിന് ഡെലിവറിയുണ്ടാകും.

അതിന് മുമ്പ് വേറെ ബുദ്ധിമുട്ടില്ലെങ്കിൽ നമ്മൾ തീരുമാനിച്ച പോലെ എല്ലാം നടക്കുമെന്നാണ്' ഡോക്ടറെ കണ്ട ശേഷം മഷൂറയെ കുറിച്ച് ബഷീർ പറഞ്ഞത്.

കൂടാതെ മഷൂറ പ്രസവിച്ചുവെന്ന തരത്തിൽ വരുന്ന ഫേക്ക് ന്യൂസുകളെ കുറിച്ചും ബഷീർ സംസാരിച്ചു. 'മഷൂറയുടെ ഡെലിവറി കഴിഞ്ഞുവെന്നും പെൺകു‍ഞ്ഞാണെന്നുമെല്ലാം നിരവധി ഫേക്ക് ന്യൂസുകൾ വരുന്നുണ്ട്. അതൊന്നും നിങ്ങൾ വിശ്വസിക്കരുത്.' 'ചിലർ അവർക്ക് റീച്ച് കിട്ടാൻ വേണ്ടി ഒരോന്ന് എഴുതി പിടിപ്പിക്കുന്നതാണ്. ഇപ്പോഴും മഷൂറ പ്രസവിച്ചിട്ടില്ല. പ്രസവിച്ച് കഴിയുമ്പോൾ നിങ്ങളെ അറിയിക്കും. കുഴപ്പങ്ങളൊന്നുമില്ല ഇപ്പോൾ' എന്നാണ് ബഷീർ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/98758/abdominal-heaviness-and-slight-pain-at-intervals-cant-sleep-at-night-mashura)