---
title: "കുഞ്ഞിനെ നശിപ്പിക്കാന്‍ പറഞ്ഞതോടെയാണ് അദ്ദേഹവുമായി വേര്‍പിരിഞ്ഞത്; മുന്‍ ഭര്‍ത്താവിനെ കുറിച്ച് ചാര്‍മിള"
english_title: "She broke up with him when he told her to destroy the baby; Charmila about her ex-husband"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98733/she-broke-up-with-him-when-he-told-her-to-destroy-the-baby-charmila-about-her-ex-husband"
published_at: "2023-02-22T06:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f56dc429426_charmila.jpg"
keywords: []
---

# കുഞ്ഞിനെ നശിപ്പിക്കാന്‍ പറഞ്ഞതോടെയാണ് അദ്ദേഹവുമായി വേര്‍പിരിഞ്ഞത്; മുന്‍ ഭര്‍ത്താവിനെ കുറിച്ച് ചാര്‍മിള

> **Lead Summary:** ഒരു കാലത്ത് സിനിമയില്‍ മുന്നില്‍ നിന്ന ഒരു നടിയാണ് ചാര്‍മിള. എന്നും സിനിമയില്‍ ചിരിച്ചുകൊണ്ട് അഭിനയിച്ചിരുന്ന ചാര്‍മിളയുടെ യഥാര്‍ത്ഥ ജീവിതം അത്രസുന്ദരം ആയിരുന്നില്ല.

## Article Content

ഒരു കാലത്ത് സിനിമയില്‍ മുന്നില്‍ നിന്ന ഒരു നടിയാണ് ചാര്‍മിള. എന്നും സിനിമയില്‍ ചിരിച്ചുകൊണ്ട് അഭിനയിച്ചിരുന്ന ചാര്‍മിളയുടെ യഥാര്‍ത്ഥ ജീവിതം അത്രസുന്ദരം ആയിരുന്നില്ല.

പ്രണയവും വിവാഹവും വിവാഹമോചനം എല്ലാം നടിയെ തളര്‍ത്തിയിരുന്നു. തന്റെ പ്രണയ ദാമ്പത്യ ജീവിതത്തെ കുറിച്ച് ചാര്‍മിള പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.

നടന്‍ കിഷോര്‍ സത്യയെ ചാര്‍മിള വിവാഹം കഴിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ കുഞ്ഞിനെ നശിപ്പിക്കണമെന്ന് പറഞ്ഞതുകൊണ്ടാണ് താന്‍ കിഷോറുമായി പിരിഞ്ഞതെന്ന് ചാര്‍മിള പറയുന്നു.

ഇനി ജീവിതത്തില്‍ ഒരിക്കലും കാണരുത് എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി അദ്ദേഹമാണ്. അദ്ദേഹം എന്നെ അറിഞ്ഞുകൊണ്ട് ചതിക്കുകയായിരുന്നു. പ്രശസ്തനാകാന്‍ വേണ്ടിയാണ് അദ്ദേഹം എന്നെ വിവാഹം കഴിച്ചത്.

ആദ്യം അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. ടോപ്പ് ലെവലില്‍ നില്‍ക്കുന്ന ഒരു നായിക തന്റെ കാമുകയാണെന്ന് പറഞ്ഞു കൊണ്ടാണ് കിഷോര്‍ സിനിമയിലേക്ക് എത്തിയത്. അങ്ങനെ ഞങ്ങള്‍ വിവാഹം കഴിച്ചു.

എന്നാല്‍ എന്നില്‍ നിന്ന് വേണ്ട കാര്യങ്ങളൊക്കെ നേടിയെടുത്ത ശേഷം അദ്ദേഹം എന്നില്‍ നിന്ന് അകലം പാലിച്ചു തുടങ്ങി. ആ സമയത്ത് കിഷോറിന് സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു ചാര്‍മിള പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/98733/she-broke-up-with-him-when-he-told-her-to-destroy-the-baby-charmila-about-her-ex-husband)