---
title: "ഞാന്‍ 35 കോടി സിനിമ ചെയ്യുകയാണ്, എനിക്ക് എന്റേതായ കരിയര്‍ ഉണ്ട്; സംയുക്തയ്ക്ക് എതിരെ  രൂക്ഷ വിമര്‍ശനം "
english_title: "I am doing 35 crore films and I have my own career; Severe criticism against Samyukta"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98538/i-am-doing-35-crore-films-and-i-have-my-own-career-severe-criticism-against-samyukta"
published_at: "2023-02-21T11:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f45c873bcc9_samyuktha_menon.jpg"
keywords: []
---

# ഞാന്‍ 35 കോടി സിനിമ ചെയ്യുകയാണ്, എനിക്ക് എന്റേതായ കരിയര്‍ ഉണ്ട്; സംയുക്തയ്ക്ക് എതിരെ  രൂക്ഷ വിമര്‍ശനം 

> **Lead Summary:** ‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന്‍ പരിപാടിക്ക് വരാതിരുന്ന നടി സംയുക്തയ്‌ക്കെതിരെ പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവും. തന്റെ കരിയറിന് ഇത് ആവശ്യമില്ലായെന്ന മനോഭാവമാണ് സംയുക്തക്ക് എന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്.

## Article Content

‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന്‍ പരിപാടിക്ക് വരാതിരുന്ന നടി സംയുക്തയ്‌ക്കെതിരെ പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവും. തന്റെ കരിയറിന് ഇത് ആവശ്യമില്ലായെന്ന മനോഭാവമാണ് സംയുക്തക്ക് എന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്.

ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് നിര്‍മ്മാതാവ് സംസാരിച്ചത്. ”ഞാന്‍ ചെയ്യുന്ന സിനിമകള്‍ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയര്‍ ഉണ്ട്. അത് നോക്കണം” എന്നാണ് സംയുക്ത പറഞ്ഞത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

സംയുക്തയെ പോലുള്ളവരുടെ മനോഭാവമാണ് മലയാള സിനിമയില്‍ കടന്നുവരുന്ന പുതിയ നിര്‍മ്മാതാക്കളെ പിന്തിരിപ്പിക്കുന്നതെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.

വന്ന വഴി മറക്കരുത്. ഷൂട്ടിംഗ് സമയത്ത് സംയുക്ത നന്നായി സഹകരിച്ചിട്ടുണ്ട്. താന്‍ കണ്ടതില്‍ വച്ച് മികച്ച മനുഷ്യനാണ് ഷൈന്‍ ടോം ചാക്കോയെന്നും നിര്‍മ്മാതാവ് പറഞ്ഞു.

ഷൈന്‍ ടോം ചാക്കോയും സംയുക്തയെ പ്രസ് മീറ്റിനിടെ വിമര്‍ശിക്കുന്നുണ്ട്. ”ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ല.

എന്ത് മേനോന്‍ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം” എന്നാണ് ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നത്.

അതേസമയം, ധനുഷിനൊപ്പമുള്ള ‘വാത്തി’ എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങില്‍ പങ്കെടുക്കുകയാണ് സംയുക്ത. വാത്തി പ്രേക്ഷകര്‍ ഏറ്റെടുത്ത പോസ്റ്റുകളാണ് സംയുക്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. വിമര്‍ശനങ്ങളോട് താരം പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/98538/i-am-doing-35-crore-films-and-i-have-my-own-career-severe-criticism-against-samyukta)