---
title: "നാഗചൈതന്യ – സാമന്ത വിവാഹമോചനത്തിന് കാരണക്കാരൻ എന്ന് പറയപ്പെടുന്നയാളെ സാമന്ത പിരിച്ചുവിട്ടെന്ന് സൂചന; എന്താണ് ഇവരുടെ ബന്ധത്തിൽ അയാൾ ചെയ്തത് എന്നറിയുമോ?"
english_title: "Naga Chaitanya – Samantha hints that Samantha has fired the alleged culprit of her divorce, do you know what he did to their relationship?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98508/naga-chaitanya-samantha-hints-that-samantha-has-fired-the-alleged-culprit-of-her-divorce-do-you-know-what-he-did-to-their-relationship"
published_at: "2023-02-21T08:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4395460b2c_sam_1.jpg"
keywords: []
---

# നാഗചൈതന്യ – സാമന്ത വിവാഹമോചനത്തിന് കാരണക്കാരൻ എന്ന് പറയപ്പെടുന്നയാളെ സാമന്ത പിരിച്ചുവിട്ടെന്ന് സൂചന; എന്താണ് ഇവരുടെ ബന്ധത്തിൽ അയാൾ ചെയ്തത് എന്നറിയുമോ?

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിക്കാതെ ആണ് ഇവർ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ഇത് കൂടാതെ ഇവർ അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ അഭിനയ പ്രാധാന്യമുള്ളത് ആയിരിക്കും എന്നും അഭിപ്രായമുണ്ട്. കഴിഞ്ഞവർഷം ആയിരുന്നു സാമന്ത വിവാഹമോചനം നേടിയത്. നാഗ ചൈതന്യ എന്ന നടനെ ആയിരുന്നു താരം വിവാഹം ചെയ്തത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിക്കാതെ ആണ് ഇവർ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ഇത് കൂടാതെ ഇവർ അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ അഭിനയ പ്രാധാന്യമുള്ളത് ആയിരിക്കും എന്നും അഭിപ്രായമുണ്ട്. കഴിഞ്ഞവർഷം ആയിരുന്നു സാമന്ത വിവാഹമോചനം നേടിയത്. നാഗ ചൈതന്യ എന്ന നടനെ ആയിരുന്നു താരം വിവാഹം ചെയ്തത്.

ഏകദേശം 10 വർഷത്തെ പ്രണയത്തിനു ഒടുവിലാണ് ഇവർ തമ്മിൽ വിവാഹിതരായത്. ഇരുവരുടെയും വിവാഹമോചനം എല്ലാവർക്കും ഒരു ഷോക്ക് ആയിരുന്നു. അതേ സമയം ഇവരുടെ വിവാഹമോചനത്തിന് കാരണം പ്രീതം എന്നു പറയുന്ന വ്യക്തിയാണ് എന്ന തരത്തിൽ ഗോസിപ്പുകൾ പരന്നിരുന്നു.സാമന്തയുടെ ഹെയർ സ്റ്റൈലിസ്റ്റ് ആണ് ഇയാൾ. ഇരുവരും ഒന്നിച്ച് ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. ഇതിന്റെയൊക്കെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗം ആയിരുന്നു.

ഇവർ തമ്മിൽ അവിഹിതബന്ധം ഉണ്ട് എന്നും അത് ചൈതന്യ കണ്ടുപിടിച്ചു എന്നും ആയിരുന്നു റിപ്പോർട്ടുകൾ. ഭർത്താവ് ഇത് ചോദ്യം ചെയ്തപ്പോൾ സാമന്തയ്ക്ക് ഇത് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ഭർത്താവുമായി വേർപിരിഞ്ഞതെന്ന് എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു.അതേസമയം സാമന്തയോട് തനിക്ക് ഉള്ളത് ഒരു സഹോദരി സഹോദരൻ ബന്ധം മാത്രമാണ് എന്നു പറഞ്ഞുകൊണ്ട് പ്രീതം തന്നെ രംഗത്തെത്തി.

എന്നാൽ ഈ പ്രീതം എന്ന വ്യക്തിയെ അടുത്തിടയായി നടിയുടെ ഒപ്പം കാണാനില്ല. ഇയാളെ നടി പറഞ്ഞുവിട്ടു എന്നാണ് റിപ്പോർട്ടുകൾ. സമയം പറഞ്ഞുവിട്ടത് അല്ല എന്നും നടി ഇപ്പോൾ രോഗം കാരണം ചികിത്സയിലാണ് എന്നും അതുകൊണ്ട് താൽക്കാലികമായി മാറ്റി നിർത്തിയത് ആവാനാണ് സാധ്യത എന്നും ഇത്രയും അടുത്ത സുഹൃത്തുക്കളെയും സാമന്ത ഒരിക്കലും മാറ്റി നിർത്തില്ല എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/98508/naga-chaitanya-samantha-hints-that-samantha-has-fired-the-alleged-culprit-of-her-divorce-do-you-know-what-he-did-to-their-relationship)