---
title: "മകളുടെ ബാത്ത്‌റൂമിന്റെ ലോക്ക് കളഞ്ഞ് നടി ശ്രീദേവി; കാരണം എന്താണെന്നോ?"
english_title: "Actress Sridevi removes the lock of her daughter's bathroom; What is the reason?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98504/actress-sridevi-removes-the-lock-of-her-daughters-bathroom-what-is-the-reason"
published_at: "2023-02-21T08:22:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f43425d9f68_jaanvi_5.jpg"
keywords: []
---

# മകളുടെ ബാത്ത്‌റൂമിന്റെ ലോക്ക് കളഞ്ഞ് നടി ശ്രീദേവി; കാരണം എന്താണെന്നോ?

> **Lead Summary:** ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍താരമാണ് ശ്രീദേവി. നിരവധി നായികമാര്‍ തിളങ്ങി നിന്നെങ്കിലും ശ്രീദേവിയെ പോലെ എല്ലാ കാലത്തും ഒരുപോലെ നായികയാവാന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. ചിലര്‍ ഹിന്ദി സിനിമകളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ ശ്രീദേവി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവ സാന്നിധ്യമായി. അതുകൊണ്ട് തന്നെ എത്രയൊക്കെ ചെയ്താലും അമ്മയോളം വരില്ലെന്ന് ശ്രീദേവിയുടെ മക്കളെ കുറിച്ച് പലരും അഭിപ്രായപ്പെടാറുണ്ട്.

## Article Content

ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍താരമാണ് ശ്രീദേവി. നിരവധി നായികമാര്‍ തിളങ്ങി നിന്നെങ്കിലും ശ്രീദേവിയെ പോലെ എല്ലാ കാലത്തും ഒരുപോലെ നായികയാവാന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. ചിലര്‍ ഹിന്ദി സിനിമകളില്‍ മാത്രം ഒതുങ്ങിയപ്പോള്‍ ശ്രീദേവി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവ സാന്നിധ്യമായി. അതുകൊണ്ട് തന്നെ എത്രയൊക്കെ ചെയ്താലും അമ്മയോളം വരില്ലെന്ന് ശ്രീദേവിയുടെ മക്കളെ കുറിച്ച് പലരും അഭിപ്രായപ്പെടാറുണ്ട്.

ശ്രീദേവി മരിച്ചിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2018 ഫെബ്രുവരി 24 നാണ് ദുബായിലെ ഫ്‌ളാറ്റില്‍ വച്ച് മരിച്ച നിലയില്‍ ശ്രീദേവിയെ കണ്ടെത്തുന്നത്. നടിയുടെ ഓര്‍മ്മ ദിവസത്തോട് അനുബന്ധിച്ച് നിരവധി കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മക്കളുടെ കാര്യത്തില്‍ ഏറെ ആശങ്കകള്‍ ഉള്ള ആളായിരുന്നു ശ്രീദേവി.

മൂത്തമകള്‍ ജാന്‍വി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് നടി ഭയന്നിരുന്നു. മക്കള്‍ വഴിത്തെറ്റി പോകുമോ എന്ന ആശങ്കയാണ് നടിയ്ക്ക്. എന്നാൽ ജാന്‍വിയുടെ ആദ്യ സിനിമ പുറത്തറങ്ങാന്‍ മാസങ്ങളുള്ളപ്പോഴാണ് നടി അന്തരിക്കുന്നത്.

അതേ സമയം അമ്മയുടെ സംരക്ഷണത്തെ കുറിച്ച് ജാന്‍വി കപൂര്‍ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ശ്രീദേവി ആദ്യമായി വാങ്ങിയ ആഡംബര വീടിന്റെ ഹോം ടൂര്‍ വീഡിയോ മുന്‍പ് ജാന്‍വി പങ്കുവെച്ചിരുന്നു. അതില്‍ തന്റെ റൂമിലെ ബാത്ത്‌റൂമിന് ലോക്ക് വച്ചിട്ടില്ലെന്ന വിവരമാണ് ജാന്‍വി പറഞ്ഞത്.

അമ്മയുടെ പേടി കാരണമാണ് ലോക്ക് ഇല്ലാതായി പോയെന്നാണ് താരപുത്രിയുടെ വെളിപ്പെടുത്തല്‍. ബാത്ത്‌റൂമില്‍ പോകണമെന്ന ആവശ്യവുമായി വന്ന് അതിനകത്ത് കയറി താന്‍ ആണ്‍കുട്ടികളുമായി ഫോണില്‍ സംസാരിക്കുമോ എന്ന പേടിയായിരുന്നു അമ്മയ്ക്ക്.

അതുകൊണ്ട് തന്നെ എന്റെ ബാത്ത്‌റൂമിലെ ലോക്ക് അമ്മ വെക്കാന്‍ സമ്മതിച്ചില്ലെന്ന് ജാൻവി വെളിപ്പെടുത്തി . അതുപോലെ തന്നെ ജീവിച്ചിരുന്ന കാലത്ത് മക്കളെ രാത്രിയിലുള്ള പാര്‍ട്ടികള്‍ക്കോ കൂട്ടുകാരുടെ കൂടെ കറങ്ങാന്‍ പോകുന്നതിനോ ഒന്നിനും ശ്രീദേവി സമ്മതിച്ചിരുന്നില്ല.

സിനിമാ മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവമുള്ളതിനാല്‍ മക്കളുടെ കാര്യത്തില്‍ വളരെയധികം ഭയമുണ്ടായിരുന്ന ആളായിരുന്നു ശ്രീദേവി. ജാന്‍വിയുടെ വൈകിയുള്ള അരങ്ങേറ്റത്തിന്റെ കാരണവും ശ്രീദേവിയുടെ ഈ പേടി തന്നെയാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/98504/actress-sridevi-removes-the-lock-of-her-daughters-bathroom-what-is-the-reason)