---
title: "കഞ്ചാവ് വലിക്കാന്‍ അറിയാമോ...? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങൾ"
english_title: "Do you know how to smoke ganja...? But millions are waiting for you"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98502/do-you-know-how-to-smoke-ganja-but-millions-are-waiting-for-you"
published_at: "2023-02-21T08:00:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f42d2b23d3b_kanjav.jpg"
keywords: []
---

# കഞ്ചാവ് വലിക്കാന്‍ അറിയാമോ...? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങൾ

> **Lead Summary:** **ക**ഞ്ചാവ് വലിക്കുന്നത് ശരീരത്തിന് കേടാണെന്നാണ് നമ്മള്‍ വിശ്വസിക്കുന്നത് . എന്നാല്‍ ജര്‍മ്മനിയില്‍ കഞ്ചാവ് വലിക്കാന്‍ അറിയാവുന്നവരെ കാത്തിരിക്കുന്നത് 88 ലക്ഷം രൂപ ശമ്ബളം കിട്ടുന്ന ജോലിയാണ് . പുതിയ ഒരു ജോലി ഒഴിവിലേക്ക് ആളുകളെ എടുക്കുന്നുവെന്ന ജര്‍മ്മന്‍ കമ്ബനിയുടെ പരസ്യമാണ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ വിഷയം.

## Article Content

**ക**ഞ്ചാവ് വലിക്കുന്നത് ശരീരത്തിന് കേടാണെന്നാണ് നമ്മള്‍ വിശ്വസിക്കുന്നത് . എന്നാല്‍ ജര്‍മ്മനിയില്‍ കഞ്ചാവ് വലിക്കാന്‍ അറിയാവുന്നവരെ കാത്തിരിക്കുന്നത് 88 ലക്ഷം രൂപ ശമ്ബളം കിട്ടുന്ന ജോലിയാണ് . പുതിയ ഒരു ജോലി ഒഴിവിലേക്ക് ആളുകളെ എടുക്കുന്നുവെന്ന ജര്‍മ്മന്‍ കമ്ബനിയുടെ പരസ്യമാണ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ വിഷയം.

പ്രൊഫഷണല്‍ 'കഞ്ചാവ് സ്‌മോക്കേഴ്‌സ്' എന്ന ഒഴിവാണ് ഈ കമ്ബനിയില്‍ ഉള്ളത് . ഇതിനായാണ് ആളുകളെ തേടുന്നതും . കഞ്ചാവ് വലിച്ച്‌ അതിന്റെ ഗുണനിലവാരം പരിശോധിക്കുകയാണ് ജോലി . പ്രതിഫലമായി പ്രതിവര്‍ഷം 88 ലക്ഷം രൂപ ശമ്ബളവും കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ജര്‍മ്മനിയില്‍ നിന്നുള്ള കന്നാമെഡിക്കല്‍ കമ്ബനിയാണ് പ്രൊഫഷണല്‍ കഞ്ചാവ് സ്‌മോക്കേഴ്‌സിനെ തേടുന്നത്. കന്നാമെഡിക്കല്‍ കഞ്ചാവ് ഒരു മരുന്നായി വില്‍ക്കുന്ന കമ്ബനിയാണ്. ദി സണ്‍ റിപ്പോര്‍ട്ട് പ്രകാരം, അപേക്ഷിക്കുന്നവര്‍ നല്ല ഒന്നാന്തരം കഞ്ചാവ് വിദഗ്‌ദ്ധനായിരിക്കണം ജര്‍മ്മന്‍ മരിജുവാന പുകവലി അനുമതിയും ഉണ്ടായിരിക്കണം.

കൊളോണ്‍ ആസ്ഥാനമായുള്ള കന്നാമെഡിക്കല്‍, അതിന്റെ ഔഷധഗുണമുള്ള കഞ്ചാവ് ഉല്‍പ്പന്നം 'മണക്കാനും അനുഭവിക്കാനും വലിക്കാനും' കഴിയുന്ന വ്യക്തികളെ ജര്‍മ്മനിയിലെ ഫാര്‍മസികളില്‍ വില്‍ക്കാന്‍ റിക്രൂട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍, മാസിഡോണിയ, ഡെന്‍മാര്‍ക്ക് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് കമ്ബനിക്ക് കഞ്ചാവ് വരുന്നത് .

ഇതിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനാണ് തങ്ങള്‍ ഇത് ചെയ്യുന്നതെന്ന് സ്ഥാപകനും സിഇഒയുമായ ഡേവിഡ് ഹെന്‍ ടാബ്ലോയിഡിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം, ജര്‍മ്മനിയില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കാനും കുറ്റവിമുക്തമാക്കാനും ജര്‍മ്മന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/98502/do-you-know-how-to-smoke-ganja-but-millions-are-waiting-for-you)