---
title: "ആ രംഗം ചിത്രീകരിക്കുവാൻ ഒരുപാട് ബുദ്ധിമുട്ടി; വെളിപ്പെടുത്തി ഷാറൂഖ് ഖാൻ"
english_title: "It was very difficult to film that scene; Shahrukh Khan revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98487/it-was-very-difficult-to-film-that-scene-shahrukh-khan-revealed"
published_at: "2023-02-20T23:04:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3af511f5a7_pathaan.jpg"
keywords: []
---

# ആ രംഗം ചിത്രീകരിക്കുവാൻ ഒരുപാട് ബുദ്ധിമുട്ടി; വെളിപ്പെടുത്തി ഷാറൂഖ് ഖാൻ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ഇദ്ദേഹത്തിൻറെ കഴിഞ്ഞ കുറെ വർഷങ്ങളായി ഇറങ്ങിയ സിനിമകൾ മുഴുവൻ പരാജയങ്ങൾ ആയിരുന്നു. അദ്ദേഹം ഫീൽഡ് ഔട്ട് ആയി എന്നുപോലും ചില ആളുകൾ കരുതി പോയി. എന്നാൽ ഇപ്പോൾ ഇദ്ദേഹം ശക്തമായ തിരിച്ചുവരവ് ആണ് നടത്തിയിരിക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ഇദ്ദേഹത്തിൻറെ കഴിഞ്ഞ കുറെ വർഷങ്ങളായി ഇറങ്ങിയ സിനിമകൾ മുഴുവൻ പരാജയങ്ങൾ ആയിരുന്നു. അദ്ദേഹം ഫീൽഡ് ഔട്ട് ആയി എന്നുപോലും ചില ആളുകൾ കരുതി പോയി. എന്നാൽ ഇപ്പോൾ ഇദ്ദേഹം ശക്തമായ തിരിച്ചുവരവ് ആണ് നടത്തിയിരിക്കുന്നത്.

പത്താൻ എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം തിരിച്ചു വന്നിരിക്കുന്നത്. ആദ്യമൊക്കെ നിരവധി സംഘടനകളിൽ നിന്നും വലിയ രീതിയിലുള്ള ഭീഷണികൾ ആയിരുന്നു സിനിമ നേരിട്ടത് എങ്കിലും പിന്നീട് സിനിമ റിലീസ് ചെയ്തതോടെ ചിത്രം കത്തി കയറുകയായിരുന്നു.

ചിത്രം ഇന്ന് ആയിരം കോടി രൂപ കടന്നിരിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് ഒരു ബോളിവുഡ് സിനിമ ആയിരം കോടിക്കു മുകളിൽ കളക്ഷൻ സ്വന്തമാക്കുന്നത്. അതേസമയം ഇപ്പോൾ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ആരാധകരുമായി സംവദിക്കുകയാണ് ഷാരൂഖാൻ. ആരാധകരുടെ നിരവധി ചോദ്യങ്ങൾക്ക് ആണ് താരം ഇപ്പോൾ മറുപടി പറയുന്നത്.

സിനിമയിൽ ചിത്രീകരിക്കുവാൻ ഏറ്റവും ബുദ്ധിമുട്ട് തോന്നിയ രംഗം ഏതായിരുന്നു എന്ന ചോദ്യത്തിന് ആണ് ഷാറൂഖ് ഇപ്പോൾ മറുപടി പറഞ്ഞിരിക്കുന്നത്.

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് തന്നെ പുറത്തുവന്ന ഒരു പോസ്റ്റർ ഉണ്ടായിരുന്നു. ഷാറൂഖ് ഖാൻ ഷർട്ട് ഒന്നും ഇടാതെ ബോഡി കാണിച്ചുകൊണ്ട് നിൽക്കുന്ന ഒരു ചിത്രമായിരുന്നു ഇത്. ഇത് വലിയ രീതിയിൽ തരംഗമായി മാറിയിരുന്നു. എന്നാൽ ഈ രംഗം ചിത്രീകരിക്കുന്ന സമയത്ത് അവിടെ വളരെ വലിയ തണുപ്പ് ആയിരുന്നു എന്നും പോരാത്തതിന് ഷർട്ട് ഇടാതെ നിന്നപ്പോൾ തനിക്ക് വലിയ രീതിയിൽ നാണം തോന്നി എന്നുമാണ് ഷാറൂഖ് പറയുന്നത്.

അതേസമയം ഇത്രയും വലിയ ബോഡി ഉണ്ടായിട്ടും തണുപ്പ് ഒന്നും പിടിച്ചുനിൽക്കാൻ ഉള്ള കഴിവ് നിങ്ങൾക്ക് ഇല്ലേ എന്നും ഷർട്ട് ഇടാതെ നിൽക്കുന്നതിന് എന്താണ് ഇപ്പോൾ ഇത്ര നാണിക്കാൻ ഉള്ളത് എന്നുമാണ് മലയാളി അമ്മാവന്മാർ ചോദിക്കുന്നത്. ഞങ്ങളൊക്കെ വീട്ടിൽ ഷർട്ട് ഇടാതെയാണ് നടക്കുന്നത് എന്നും അതിൽ ഞങ്ങൾക്ക് ഒരു നാണക്കേടും ഇല്ല എന്നുമാണ് മലയാളി അമ്മാവന്മാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/98487/it-was-very-difficult-to-film-that-scene-shahrukh-khan-revealed)