ആരതി പൊടിയെ വിടാതെ പിന്തുടര്‍ന്ന് റിയാസ് ; കേസ് കൊടുക്കാന്‍ ഒരുങ്ങി താരം

ആരതി പൊടിയെ വിടാതെ പിന്തുടര്‍ന്ന് റിയാസ് ; കേസ് കൊടുക്കാന്‍ ഒരുങ്ങി താരം
2023-02-20T22:13:00 | By Kavya N

ചെറിയ പ്രായത്തില്‍ തന്നെ ബിസിനസ് മേഖലയിലേക്ക് കടന്ന വ്യക്തിയാണ് ആരതിപൊടി. ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെയാണ് ആരതി വിവാഹം കഴിക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നിരവധി സെലിബ്രിറ്റികളും ബിഗ് ബോസ് താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കൂടാതെ വിവാഹനിശ്ചയത്തിന്റെ വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹനിശ്ചയത്തിന് ആരതി ധരിച്ച ലഹങ്കയും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. രണ്ടു ലക്ഷം വില വരുന്ന ലഹങ്കയാണ് ആരതി ധരിച്ചത്. ഫാഷന്‍ ഡിസൈനര്‍ കൂടിയായ ആരതി സ്വയം തന്നെയാണ് ഈ ലഹങ്ക ഡിസൈന്‍ ചെയ്തത്. വിവാഹനിശ്ചയത്തിന്റെ അന്ന് ഇതേക്കുറിച്ച് മാധ്യമങ്ങളോട് ആരതി പറയുകയും ചെയ്തിരുന്നു .

എന്നാല്‍ ആരതി ഈ ലഹങ്ക കോപ്പിയടിച്ചതാണെന്ന് ആരോപിച്ചുകൊണ്ട് ബിഗ് ബോസ് താരം റിയാസ് രംഗത്തെത്തി. ഒരു പ്രമുഖ കമ്പനിയുടെ ലഹങ്കയുമായി സാമ്യമുള്ള ലഹങ്കയാണ് ആരതി സ്വന്തം ഡിസൈന്‍ എന്ന പേരില്‍ അവതരിപ്പിച്ചത് എന്നായിരുന്നു ആരതിയുടെ പേര് പറയാതെ റിയാസ് പറഞ്ഞത്.

ആരതിക്ക് വ്യാജ ഫാന്‍ പേജുകളില്‍ നിന്നുള്ളവര്‍ക്ക് മുന്നറിയിപ്പ് എന്ന് പറഞ്ഞു കൊണ്ടാണ് റിയാസിന്റെ പ്രതികരണം .പിന്നാലെ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആരതി. റിയാസിന്റെ പേര് പറയാതെ ആരതിയും പ്രതികരിച്ചു.

ഞാന്‍ ആരെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല ആരുടെയും തൊഴില്‍ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈ തെറ്റായി ആരോപണത്തിന് നിങ്ങള്‍ക്കെതിരെയും ഇതിനെ പിന്തുണച്ച വ്യക്തികള്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കും. ഇത് എന്റെ പരിശ്രമത്തെയും കഠിനാധ്വാനത്തെയും നിങ്ങള്‍ അപമാനിച്ചു എന്നാണ് ആരതി പറഞ്ഞത്

Content Highlight: Riaz followed Aarti Podi without letting go; The actor is ready to file a case

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup