---
title: "മാതാപിതാക്കള്‍ക്ക് വേണ്ടി ആഡംബര വീട് നിര്‍മ്മിച്ച് നടന്‍ ധനുഷ്; ചിത്രം വൈറൽ"
english_title: "Actor Dhanush built a luxury house for his parents; The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98469/actor-dhanush-built-a-luxury-house-for-his-parents-the-picture-went-viral"
published_at: "2023-02-20T21:32:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f39ab9f3144_dhanush_3.jpg"
keywords: []
---

# മാതാപിതാക്കള്‍ക്ക് വേണ്ടി ആഡംബര വീട് നിര്‍മ്മിച്ച് നടന്‍ ധനുഷ്; ചിത്രം വൈറൽ

> **Lead Summary:** തന്റെ കുടുംബത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു നടനാണ് ധനുഷ്. ഇത് പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട മാതാപിതാക്കള്‍ക്ക് ഒരു വലിയ സ്‌നേഹ സമ്മാനം നല്‍കിയിരിക്കുകയാണ് നടന്‍. അവര്‍ക്ക് വേണ്ടി ഒരു വീട് നിര്‍മ്മിച്ചു കൊടുത്തിരിക്കുകയാണ് ധനുഷ്. ചെന്നൈയിലെ പോയ്‌സ് ഗാര്‍ഡനില്‍ ആണ് പുത്തന്‍വീട് നിര്‍മ്മിച്ചിരിക്കുന്നത് .

## Article Content

തന്റെ കുടുംബത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു നടനാണ് ധനുഷ്. ഇത് പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട മാതാപിതാക്കള്‍ക്ക് ഒരു വലിയ സ്‌നേഹ സമ്മാനം നല്‍കിയിരിക്കുകയാണ് നടന്‍. അവര്‍ക്ക് വേണ്ടി ഒരു വീട് നിര്‍മ്മിച്ചു കൊടുത്തിരിക്കുകയാണ് ധനുഷ്. ചെന്നൈയിലെ പോയ്‌സ് ഗാര്‍ഡനില്‍ ആണ് പുത്തന്‍വീട് നിര്‍മ്മിച്ചിരിക്കുന്നത് .

റിപ്പോര്‍ട്ട് പ്രകാരം 150 കോടിയുടെ വീടാണ് നിർമിച്ചിരിക്കുന്നത് .മഹാശിവരാത്രി ദിവസമായിരുന്നു വീടിന്റെ പാലു കാച്ചല്‍ ചടങ്ങ് നടത്തിയത് . കസ്തൂരി രാജയ്ക്കും, വിജയലക്ഷ്മിക്കും സമ്മാനിച്ച വീടിന്റെ ഫോട്ടോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുകയാണ്. 2021 ന് വീടിന്റെ നിര്‍മ്മാണ പണി തുടങ്ങിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായി പണി പൂര്‍ത്തിയായത് ഇപ്പോഴാണ്.

പാലുകാച്ചല്‍ ചടങ്ങിന് കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു .ധനുഷിന്റെ ‘തിരുടാ തിരുടീ’, ‘സീഡന്‍’ തുടങ്ങിയവ സംവിധാനം ചെയ്ത സുബ്രഹ്‌മണ്യം ശിവയാണ് ഈ സ്വപ്‌നഭവനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഒരു അമ്പലം പോലെയാണ് ധനുഷിന്റെ വീട് തനിക്ക് അനുഭവപ്പെടുന്നത് എന്നാണ് ശിവ സുബ്രഹ്‌മണ്യം പറഞ്ഞിരിക്കുന്നത് .

ധനുഷിന്റെ നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത വാത്തി എന്ന ചിത്രം ശ്രദ്ധ നേടി. മലയാള നടി സംയുക്തയാണ് ചിത്രത്തിലെ നായിക . വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/98469/actor-dhanush-built-a-luxury-house-for-his-parents-the-picture-went-viral)