---
title: "ഞാനും ബീഫ് ഒക്കെ കഴിച്ചിരുന്നയാളാണ്, എന്നെ കണ്ടാല്‍, ചേട്ടാ അന്ന് മറ്റേ തെറി എഴുതിയത് ഞാനാണ് എന്നു പറയണം; കൃഷ്ണകുമാർ "
english_title: "I also used to eat beef, if you see me, you should say that I wrote the other mistake that day; Krishna Kumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98397/i-also-used-to-eat-beef-if-you-see-me-you-should-say-that-i-wrote-the-other-mistake-that-day-krishna-kumar"
published_at: "2023-02-20T16:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f352e14b906_krishna_kumar.jpg"
keywords: []
---

# ഞാനും ബീഫ് ഒക്കെ കഴിച്ചിരുന്നയാളാണ്, എന്നെ കണ്ടാല്‍, ചേട്ടാ അന്ന് മറ്റേ തെറി എഴുതിയത് ഞാനാണ് എന്നു പറയണം; കൃഷ്ണകുമാർ 

> **Lead Summary:** പശുക്കള്‍ക്കൊപ്പമുള്ള നടന്‍ കൃഷ്ണകുമാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗോമാതാവുമായി മുന്‍ജന്‍മ ബന്ധമുണ്ടെന്നും താരം പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചിരുന്നു.

## Article Content

പശുക്കള്‍ക്കൊപ്പമുള്ള നടന്‍ കൃഷ്ണകുമാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗോമാതാവുമായി മുന്‍ജന്‍മ ബന്ധമുണ്ടെന്നും താരം പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചിരുന്നു.

ഈ പോസ്റ്റ് ട്രോളന്മാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ വരുന്ന ട്രോളുകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കൃഷ്ണകുമാര്‍ ഇപ്പോള്‍. ഭാര്യ സിന്ധുവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രതികരിച്ചത്. ശ്രീശ്രീ രവിശങ്കറിന്റെ ബെംഗളൂരുവിലെ ഗോശാലയില്‍ വെച്ചെടുത്ത ചിത്രമാണിത്.

വളരെ പ്രത്യേകതയുളള 2500 പശുക്കള്‍ അവിടെയുണ്ട്. വന്നതെല്ലാം നല്ല കമന്റുകളാണ്. പശുക്കളെക്കാളും ഇഷ്ടം തോന്നിയത് ട്രോള്‍ ചെയ്ത സഹോദരങ്ങളെയാണ്.

പാട്ടൊക്കെ എഴുതിയിട്ടുണ്ട്. ഇഷ്ടപ്പെട്ടു, ഇതെല്ലാം നമ്മളെ എന്‍ഗേജ്മെന്റ് ചെയ്യിക്കും. ഞാനും ബീഫ് ഒക്കെ കഴിച്ചിരുന്നയാളാണ്. പ്രായമൊക്കെ ആയില്ലേ, അതുകൊണ്ട് നിര്‍ത്തിയതാണ്. ഈ രാജ്യത്ത് ബീഫൊന്നും നിരോധിച്ചിട്ടില്ല. ബീഫിനെ കുറിച്ച് തെറ്റായ രീതികള്‍ പ്രചാരണങ്ങള്‍ വന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടേത്.

ഇനിയും നിങ്ങള്‍ പ്രതികരിക്കണം. എന്നെ കണ്ടാല്‍, ചേട്ടാ അന്ന് മറ്റേ തെറി എഴുതിയത് ഞാനാണ് എന്നു പറയണം. എനിക്കൊന്നും തോന്നില്ല, എനിക്കാരോടും ദേഷ്യമില്ല. എല്ലാത്തിനേയും വളരെ ലൈറ്റായി കാണാന്‍ ശ്രമിക്കുക എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/98397/i-also-used-to-eat-beef-if-you-see-me-you-should-say-that-i-wrote-the-other-mistake-that-day-krishna-kumar)