---
title: "മൂന്ന് തവണയും അബദ്ധത്തില്‍ ഗര്‍ഭിണിയായതാണ്; ഒരാള്‍ മാത്രമാണ് പ്ലാന്‍ ചെയ്തുണ്ടായ കുഞ്ഞെന്ന് സിന്ധു കൃഷ്ണ"
english_title: "Three times she was accidentally pregnant; Sindhu Krishna says that only one child was planned"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98385/three-times-she-was-accidentally-pregnant-sindhu-krishna-says-that-only-one-child-was-planned"
published_at: "2023-02-20T15:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f346af0eb03_sindhu2.jpg"
keywords: []
---

# മൂന്ന് തവണയും അബദ്ധത്തില്‍ ഗര്‍ഭിണിയായതാണ്; ഒരാള്‍ മാത്രമാണ് പ്ലാന്‍ ചെയ്തുണ്ടായ കുഞ്ഞെന്ന് സിന്ധു കൃഷ്ണ

> **Lead Summary:** **ഇ**ടയ്ക്കിടെ ട്രോള്‍ ഏറ്റുവാങ്ങുന്ന താരകുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റേത്. കഴിഞ്ഞ ദിവസം പശുവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ കൃഷ്ണ കുമാറിനെ കളിയാക്കി കൊണ്ട് ആരാധകര്‍ എത്തിയിരുന്നു.

## Article Content

**ഇ**ടയ്ക്കിടെ ട്രോള്‍ ഏറ്റുവാങ്ങുന്ന താരകുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റേത്. കഴിഞ്ഞ ദിവസം പശുവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ കൃഷ്ണ കുമാറിനെ കളിയാക്കി കൊണ്ട് ആരാധകര്‍ എത്തിയിരുന്നു.

എന്നാല്‍ ഇതിനുള്ള മറുപടി ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ നടന്‍ നല്‍കിയിരിക്കുകയാണ്. മാത്രമല്ല സിന്ധുവിന്റെ ചില ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടിയാണ് താരം നല്‍കിയത്.

മക്കളെ ഗര്‍ഭിണിയായിരുന്ന കാലത്തെ കുറിച്ചും അന്ന് ടെന്‍ഷന്‍ കാരണം ഉണ്ടായ സംഭവങ്ങളെ പറ്റിയുമൊക്കെ വീഡിയോയില്‍ ഇരുവരും സംസാരിച്ചിരുന്നു.

നാല് മക്കള്‍ ജനിച്ചെങ്കിലും മൂന്ന് പേരും അറിയാതെ വന്നതാണെന്നാണ് സിന്ധു പറയുന്നത്. താരങ്ങളുടെ വാക്കുകളിങ്ങനെയാണ്.

ഞങ്ങള്‍ക്ക് ജനിച്ച നാല് മക്കളില്‍ മൂന്ന് പേരും അബദ്ധം പിള്ളേരാണെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. ഞങ്ങള്‍ പ്ലാന്‍ ചെയ്ത് ഉണ്ടായ കുട്ടി രണ്ടാമത്തെ മകള്‍ ഓസിയാണ്.

ഓസിയെന്ന ദിയ കൃഷ്ണയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ എനിക്ക് താഴമ്പൂ മണക്കണം എന്നൊരു ആഗ്രഹം വന്നിരുന്നു. അങ്ങനെയാണ് കിച്ചുവിനോട് പറഞ്ഞ് ആ പൂവ് കൊണ്ട് വരുത്തിയത്.

ഗര്‍ഭിണിയായി കഴിഞ്ഞാല്‍ അങ്ങനെ ഒരോ വട്ടുകളുണ്ടാവുമെന്ന് സിന്ധു കൂട്ടിച്ചേര്‍ത്തു.

ഹന്‍സുവിനെ ഗര്‍ഭിണിയായിരുന്ന സമയത്ത് നല്ല ഛര്‍ദ്ദിയായിരുന്നു. അന്ന് എനിക്ക് രണ്ട് സാധനങ്ങള്‍ കിച്ച് കൊണ്ട് വന്ന് തന്നു. ഒന്ന് മണക്കാന്‍ വേണമെന്ന് പറഞ്ഞപ്പോഴും മറ്റൊന്ന് കഴിക്കാന്‍ വേണമെന്നുമാണ് ഞാന്‍ പറഞ്ഞതെന്ന് സിന്ധു കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഒരു തരത്തിലും എനിക്കത് ഓര്‍ക്കാന്‍ പറ്റുന്നില്ലെന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്. തമിഴ്നാട്ടില്‍ നിന്ന് എനിക്ക് മണക്കാന്‍ ആഗ്രഹിച്ചൊരു പൂവ് കൊണ്ട് തന്നു. അത് താഴമ്പൂ ആയിരുന്നു എന്നും സിന്ധു വ്യക്തമാക്കുന്നു.

പ്രഗ്‌നന്റായാല്‍ നിന്റെയമ്മ നോണ്‍ വെജ് കഴിക്കില്ലെന്ന് കൃഷ്ണ കുമാര്‍ മകള്‍ ഓസിയോട് പറയുന്നു. നോണ്‍ വെജ് ഭക്ഷണത്തിന്റെ മണം പോലും പറ്റാത്ത അവസ്ഥയാണ് ആ സമയത്ത് സിന്ധുവിന് ഉണ്ടാവാറുള്ളത്.

പ്രസവം കഴിഞ്ഞാല്‍ അടുത്ത സെക്കന്‍ഡ് മുതല്‍ ചോറും മീന്‍കറിയും വേണമെന്ന് പറയുമെന്ന് കൃഷ്ണ കുമാര്‍ സൂചിപ്പിക്കുന്നു. ഇഷാനിയെ പ്രസവിക്കുന്ന സമയത്തുണ്ടായ രസകരമായൊരു സംഭവവും കൃഷ്ണ കുമാര്‍ പറഞ്ഞു. 'ഒരു ദിവസം രാത്രി ഞാന്‍ വര്‍ക്ക് ചെയ്തിട്ട് ലേറ്റായിട്ടാണ് വരുന്നത്.

അന്ന് രാത്രി സിന്ധുവിന് വേദന വന്നു. അങ്ങനെ ആശുപത്രിയില്‍ കൊണ്ട് പോയി. അച്ഛന്റെ അനിയത്തിയായിരുന്നു ഡോക്ടര്‍. അവിടെ എത്തിയപ്പോഴാണ് സിന്ധുവിന്റെ മെഡിക്കല്‍ കാര്‍ഡ് എടുത്തില്ലെന്നറിഞ്ഞത്്.

പെട്ടെന്ന് പോയി എടുത്ത് വരാന്‍ പറഞ്ഞു. അങ്ങനെ വീട്ടിലെത്തി മഞ്ഞനിറത്തിലുള്ള ആ കാര്‍ഡും എടുത്ത് ആശുപത്രിയിലെത്തി. സിനിമാ സ്റ്റൈലിലാണ് ഞാനിതും കൊണ്ട് ഓടി ചെല്ലുന്നത്.

ഡോക്ടറുടെ കൈയ്യില്‍ ഇത് കൊടുത്തിട്ട് നോക്കുമ്പോള്‍ അഹാനയുടെ സ്‌കൂളിലെ പ്രോഗ്രസ് കാര്‍ഡാണത്. അന്നത്തെ വെപ്രാളത്തില്‍ കാര്‍ഡ് തുറന്ന് നോക്കിയാതെയാണ് താനത് എടുത്ത് കൊണ്ട് വന്നത്. അച്ഛന്റെ അനിയത്തി പെട്ടെന്ന് തന്നെ ഡ്രൈവറെ വിട്ട് ഒറിജിനല്‍ കാര്‍ഡ് എടുപ്പിക്കുകയാണ് ചെയ്തതെന്നും', കൃഷ്ണ കുമാര്‍ പറയുന്നു.

നടി അഹാന കൃഷ്ണയടക്കം നാല് പെണ്‍കുട്ടികളാണ് കൃഷ്ണ കുമാറിനും ഭാര്യ സിന്ധുവിനുമുള്ളത്. വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന നടന്‍ എന്ന പേരിലാണ് പലപ്പോഴും കൃഷ്ണ കുമാര്‍ അറിയപ്പെടാറുള്ളതും.

എന്നാല്‍ എല്ലാവരും സിനിമയിലും അല്ലാതെയുമായി സ്വന്തം കരിയര്‍ കണ്ടെത്തി ജീവിക്കുന്നവരാണെന്നുള്ളതാണ് മാതൃകയാക്കാന്‍ പറ്റിയ കാര്യം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/98385/three-times-she-was-accidentally-pregnant-sindhu-krishna-says-that-only-one-child-was-planned)